കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു: ആൺപിറന്നോൾ മികച്ച ടെലിവിഷൻ പരമ്പര, അനൂപ് കൃഷ്ണൻ,റിയ കുര്യാക്കോസ് എന്നിവർ മികച്ച അഭിനേതാക്കൾ
മലയാളം ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്കായി കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കേരള സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
അമൃത ടിവിയുടെ ആൺപിറന്നോൾ എന്ന പരമ്പരയാണ് ഈ വർഷത്തെ മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടത്. കൺമഷി എന്ന ടെലിഫിലിമിന് മികച്ച സംവിധായകനും മികച്ച നടനുമുള്ള അവാർഡ് നേടിക്കൊണ്ട് ഇരട്ട നേട്ടം കൈവരിച്ചിരിക്കുകയാണ് അനൂപ് കൃഷ്ണൻ. മികച്ച നടിക്കുള്ള പുരസ്‌കാരം ആൻപിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷനൂബും പങ്കിട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം സീനു രാഘവേന്ദ്ര( അമ്മേ ഭഗവതി) യും മികച്ച രണ്ടാമത്തെ നടി അനുക്കുട്ടി (സു... സു... സുരഭിയും സുഹാസിനി) നേടി.
മികച്ച രണ്ടാമത്തെ ടെലിവിഷൻ പരമ്പരയ്ക്കുള്ള അവാർഡ് ഫ്‌ളവേഴ്‌സ് ടിവിയിലെ സു... സു... സുരഭിയും സുഹാസിനിയും നേടി . മറിയം ഷനൂബ് സംവിധാനം ചെയ്ത ലില്ലി മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ആൻപിറന്നോളിന് എന്ന പരമ്പരയിലൂടെ ഗംഗ നേടി. ടെലിവിഷൻ ആചാരങ്ങളും ഡിജിറ്റൽ ചായക്കടകളും എന്നതിന് ഡോ. വി മോഹന് ടെലിവിഷനിലെ മികച്ച ലേഖനത്തിനുള്ള അവാർഡ് ലഭിച്ചു. ടെലിവിഷൻ: കാഴ്ച, നിർമിതി എന്ന പുസ്തകത്തിന് രാജേഷ് കെ. പ്രത്യേക ജൂറി പരാമർശത്തിനു അർഹനായി.
മികച്ച ടെലിവിഷൻ പരിപാടി മഴവിൽ മനോരമയിലെ കിടിലം, മികച്ച കോമഡി പ്രോഗ്രാമിനുള്ള അവാർഡ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി (സീസൺ 2) നേടി.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം നന്ദകുമാറും (അമ്മേ ഭഗവതി) മികച്ച വനിതാ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടിയ പാർവതി എസ്.പ്രകാശും (ആൻപിറന്നോൾ ) നേടി.
മധുരത്തിലെ അഭിനയത്തിന് ആദിത് ദേവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. സാങ്കേതിക വിഭാഗങ്ങളിൽ കൺമഷിയിലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഷിഹാബ് ഓങ്ങല്ലൂരും മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം വിഷു എസ്.പരമേശ്വരനും ലഭിച്ചു. കൺമഷിയിലെ ഗാനത്തിന് വിഷ്ണു ശിവശങ്കറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. എണെക്കും എന്ന പരമ്പരയിലെ മികച്ച ശബ്ദലേഖകനുള്ള പുരസ്‌കാരം നംഷാദ് എസ്. മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം ലില്ലിയിലൂടെയും മറിയം ഷനൂബിനെയും തിരഞ്ഞെടുത്തു.സി എം ഷെരീഫ് സംവിധാനം ചെയ്ത മീഡിയ വണ്ണിൻ്റെ 'കുടകിലെ കുഴിമാടങ്ങൾ' മികച്ച ഡോക്യുമെൻ്ററിക്കുള്ള അവാർഡ് നേടി.