നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

കൊച്ചി: നടി കുളപ്പുള്ളി ലീലയുടെ അമ്മ രു​ഗ്മിണി(97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.നോർത്ത് പറവൂർ ചെറിയ പള്ളിയിലെ വീട്ടിൽ അമ്മക്കൊപ്പമാണ് കുളപ്പുള്ളി ലീല താമസിച്ചിരുന്നത്. മൃതദേഹം വൈകിട്ട് നാലോടെ വീട്ടിലെത്തിക്കും. നാളെ 12നാണ് സംസ്കാരം.

പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭർത്താവ്. രണ്ട് ആൺമക്കളിൽ ഒരാൾ പിറന്ന് എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു.

Related Articles
Next Story