ലിവിംഗ് ടുഗദർ ആണ്, വിവാഹം പതുക്കെ മതിയെന്നാണ് തീരുമാനം: അനാർക്കലി മരിക്കാർ
2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. അടുത്തിടെ പുറത്തിറങ്ങിയ ‘മന്ദാകിനി’, ‘ഗഗനചാരി’ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചും, പ്രണയബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് അനാർക്കലി മരിക്കാർ. സിനിമയെ കുറിച്ച് നല്ല ധാരണയുള്ള കാമുകൻ ഉള്ളതുകൊണ്ട് തന്നെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അവൻ കുറേ സഹായിക്കാറുണ്ടെന്നാണ് അനാർക്കലി പറയുന്നത്. എന്നാൽ പോസ്റ്റ് അപ്പോകാലിപ്റ്റോ- ഡിസ്ട്ടോപ്യൻ ജോണറിൽ പുറത്തിറങ്ങിയ ഗഗനചാരി എന്ന ചിത്രം താൻ സ്വയം തിരഞ്ഞെടുത്തതാണെന്നും അനാർക്കലി മരിക്കാർ പറയുന്നു.
എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകൻ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാൽ അവനോട് സംസാരിക്കും” എന്നാണ് താരം പറയുന്നത്. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവർ രണ്ടു പേരുമാണ് ഇക്കാര്യത്തിൽ എന്നെ സഹായിക്കുന്നത്. അപൂർവ്വമായി മാത്രമേ ഒറ്റയ്ക്ക് തെരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.
ബോയ്ഫ്രണ്ടും ഞാനും ഇപ്പോൾ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി അവന്റെ വീട്ടുകാർ അങ്ങനെ എല്ലാവർക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തിൽ തന്നെയാണ് ഇപ്പോഴത്ത ശ്രദ്ധ.” എന്നാണ് അനാർക്കലി മരിക്കാർ പറയുന്നത്