കപ്പടിച്ച് ലോക! അത്ഭുത ചിത്രം, സ്വന്തമാക്കിയത് ചരിത്ര നേട്ടം

Lokah Chapter 1 chandra enters 300 crore club


അത്ഭുത ചിത്രമായി മാറുന്നു ലോക. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തിയ ഈ ന്യുജെന്‍ യക്ഷിക്കഥ. മലയാള സിനിമയില്‍ ആദ്യത്തെ 300 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമാകുന്നു ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. 41 ദിവസം കൊണ്ടാണ് ലോക ഈ നേട്ടം സ്വന്തമാക്കിയത്. ഓണക്കാലത്താണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ലോകയുടെ ഇന്ത്യന്‍ ഗ്രോസ് 180.78 കോടിയാണ്. നെറ്റ് 154.39 കോടിയും. 119.3 കോടിയാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത്.


ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. സംവിധാനം ഡൊമിനിക് അരുണ്‍. ഛായാഗ്രാഹകന്‍ നിമിഷ് രവി. സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. കല്യാണിക്കൊപ്പം നസ്ലിനും പ്രധാന വേഷത്തില്‍ ഉണ്ട്.



Related Articles
Next Story