Begin typing your search above and press return to search.
ഗ്ലാമറസ് ലുക്കിൽ മഡോണ സെബാസ്റ്റ്യൻ
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ നടിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. ഫാഷൻ ലോകത്തും സജീവ സാന്നിധ്യമാണ് താരം. മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
ഗ്രേ നിറത്തിലുള്ള സാറ്റിൻ ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ത്വമേവിൻ്റെ സാരി കളക്ഷനിൽ നിന്നുള്ള ഒരു വെറൈറ്റി ഔട്ട്ഫിറ്റാണിത്. ജോബിന വിൻസെൻ്റിൻ്റേതാണ് സ്‌റ്റൈലിന് പിന്നിലെ ക്രാഫ്റ്റ്.
വിത്ത്ഔട്ട് ആക്‌സസറീസാണ് താരം ഈ ലുക്കിനൈാപ്പം തെരഞ്ഞെടുത്തിരിക്കുന്ന സ്റ്റൈൽ. സിംപിൾ മേക്കപ്പാണ് മറഡോണ തിരഞ്ഞെടുത്തത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
Next Story