'മാജിക് ടൗണ്‍'പ്രിവ്യൂ ഷോയും 'മിസ്റ്ററി കെയ്റ്റ്' ഉദ്ഘാടനവും നടന്നു
'മാജിക് ടൗണ്‍'പ്രിവ്യൂ ഷോയും 'മിസ്റ്ററി കെയ്റ്റ്' ഉദ്ഘാടനവും നടന്നു

അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുന്ന' മാജിക് ടൗണ്‍ 'എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ, തൃശൂര്‍ വില്ലടം ഊക്കന്‍സ് തീയേറ്ററില്‍ നടന്നു.എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ ഉദ്ഘാടനം ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കമാന്റെഡ് ഉണ്ണികൃഷ്ണന്‍ വിരുപ്പാക്ക അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍, ശ്രീ പ്രതാപിന്റെ പുതിയ ചിത്രമായ 'മിസ്റ്ററി കെയ്റ്റി'ന്റെ ഉദ്ഘാടനം, സംവിധായകന്‍ രാധാകൃഷ്ണന്‍ പള്ളത്തിന്, സ്‌ക്രിപ്റ്റിന്റെ കോപ്പി കൈമാറിക്കൊണ്ട് അയ്മനം സാജന്‍ നിര്‍വ്വഹിച്ചു. നവനീത് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച മാജിക് ടൗണ്‍, ഒ.ടി.ടി ഫ്‌ലാറ്റുഫോമുകളിലും, തീയേറ്ററുകളിലുമായി ഉടന്‍ റിലീസാകും.

നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിന്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗണ്‍. സിനിമയുടെ നിര്‍മ്മാതാവ് സിന്ധു പ്രതാപ് ആണ് .വര്‍ത്തമാനകാലത്ത് ചെറിയ കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമവും, അവയുടെ പിന്നിലുള്ള ക്രിമിനല്‍ താല്പര്യങ്ങളെയും, നിഗൂഡമായി അന്വേഷിക്കുന്ന ഒരു സംഘം ഡിറ്റക്ടീവുകളുടെ കഥ പറയുകയാണ് മാജിക് ടൗണ്‍ എന്ന ചിത്രം.

മരണത്തെ പ്രവചിയ്ക്കുന്ന അജ്ഞാതനായ ഒരാള്‍(ശിവജി ഗുരുവായൂര്‍ അയാള്‍ പേര്‍ പറയുന്നവരൊക്കെ തുടര്‍ച്ചയായി മരണപ്പെടുന്നു.ഇതിന്റെ രഹസ്യം തേടിയിറങ്ങുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘം.ഡി.വൈ.എസ്. പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസും, ഈ പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘവുമായി സംഘര്‍ഷത്തിലാകുന്നു. ഇതിനിടയില്‍ ഈ രണ്ടു ടീമിനേയും ഒരുപോലെ കുഴപ്പത്തിലാക്കുന്ന മറ്റൊരാള്‍ രംഗപ്രവേശം ചെയ്യുന്നു . പ്രൊഫസര്‍ ജഗന്നാഥന്‍. നഗരത്തില്‍ നടക്കുന്ന മരണങ്ങളുടെ രഹസ്യം തേടിയുള്ള ഇവരുടെയെല്ലാം അന്വേഷണങ്ങള്‍, അപ്രതീക്ഷിതമായ,ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.

നവനീത് ക്രീയേഷന്‍സിനു വേണ്ടി സിന്ധുപ്രതാപ് നിര്‍മ്മിക്കുന്ന മാജിക് ടൗണ്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീ പ്രതാപ് നിര്‍വ്വഹിക്കുന്നു. ക്യാമറ - സൈമണ്‍ ജോസഫ് എക്‌സ്‌പോ, ഗാന രചന - അനില്‍ ചെമ്പ്ര നന്തിപുലം, ആലാപനം - സീതാലക്ഷ്മി സുബ്രഹ്മണ്യന്‍, മേക്കപ്പ് - ശില്പ പ്രസിന്‍, അസോസിയേറ്റ് ഡയറക്ടര്‍ - പ്രസിന്‍ പ്രതാപ് , അനില്‍ ചെബ്ര നന്തിപുരം, അസിസ്റ്റന്റ് ഡയറക്ടര്‍ - ജയപ്രകാശ് ഒളരി, ഷാജന്‍ മാസ്റ്റര്‍, കോ ഓര്‍ഡിനേറ്റര്‍ - ജിനേഷ് കൊടകര, പി.ആര്‍. ഒ - അയ്മനം സാജന്‍ .
ശിവജി ഗുരുവായൂര്‍, ലിഷോയ്,നന്ദകിഷോര്‍,സുര്‍ജിത്,ബൈജു ബാവ്‌റ , ജിനേഷ് രവീന്ദ്രന്‍, അരുണ്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ വിരുപ്പാക്ക , ഡോ.പ്രീജി സജീവന്‍ , ജിനി ബാബു, ഡോ.സുഭാഷ് കുമാര്‍ , ദിവ്യശ്രീ , ജിനേഷ് കൊടകര, ,ജോസഫ് സോജന്‍ , വര്‍ഗീസ് ബാബു ,ലിമ ജിനേഷ് , ജയപ്രകാശ് ഒളരി , ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ ,റിജേഷ് കെ കെ, മാത്യു വെട്ടുകാട് ,ഭാനുമതി ഉണ്ണികൃഷ്ണന്‍,അജിത കല്ല്യാണി ,അരവിന്ദ്, റെജി, വര്‍ഗ്ഗീസ് .ടി .ജെ, മോഹനന്‍, അയ്യപ്പന്‍ കൊടകര, സുഭാഷ് പോണോലി , ശരത്, കൃഷ്ണകുമാര്‍ , സി.വി. തങ്കപ്പന്‍,ആശ ചാക്കോച്ചന്‍ ,പല്ലന്‍ കുഞ്ഞിപ്പാവു,ഷാജന്‍ മാസ്റ്റര്‍ ,ഹൃഥ്വിന്‍ പ്രസിന്‍, ദുവ പ്രസിന്‍,അവനിക അജീഷ്,മാസ്റ്റര്‍ അക്ഷയ് എന്നിവര്‍ അഭിനയിക്കുന്നു.