മമ്മുട്ടിയുടെ അഴിഞ്ഞാട്ടം പക്ഷേ കയ്യടി കൊണ്ട് പോയത് വിനായകൻ
മമ്മൂട്ടി ചിത്രം കളങ്കാവലിന് മികച്ച അഭിപ്രായം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ മൂവിക്ക് തിയ്യേറ്ററിൽ മികച്ച അഭിപ്രായം.സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം സൈനഡ് നൽകി കൊന്ന് സ്വർണ്ണവും പണവുമായി മുങ്ങുന്ന സൈനഡ് മോഹന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിൽ മമ്മൂട്ടിയാണ് ഈ നെഗറ്റീവ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത്.പൂവന്ദ്ര എന്ന സ്ഥലത്ത് ഒരു കമ്മ്യുണൽ വയലൻസ് ഉണ്ടാകുന്നതും അത് അന്വേഷിക്കാൻ നത്ത് എന്ന് ഇരട്ട പേരുള്ള ജയകൃഷ്ണൻ എത്തുതും തുടർന്ന് പൂവന്ദ്ര കമ്മ്യുണൽ വയലൻസിനു കാരണക്കാരിയായ പെൺകുട്ടിയുടെ തിരോധനം അന്യൂഷിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.ചിത്രത്തിൽ നത്ത് ജയകൃഷ്‌ണൻ എന്ന പോലീസ് ഓഫിസറായി വിനായകൻ വേഷമിട്ടിരിക്കുന്നു.
അസീസ് നെടുമങ്ങാട് ,രജിഷ വിജയൻ ,ജിബിൻ ഗോപിനാഥ് ,ശ്രുതി രാമചന്ദ്രൻ .ബിജു പപ്പൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
2 മണിക്കൂർ പതിനേഴ് മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ രചന സംവിധായകൻ ജിതിൻ ജോസും ജിഷ്ണു ശ്രീകുമാറും ആണ്.
ഒരു സ്ലോ പറ്റേണിൽ തുടങ്ങുന്ന സിനിമ പതിയെ പതിയെ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുന്നു.ഒരു പരിധി വരെ പശ്ചാത്തല സംഗീതം സിനിമയുടെ സൗന്ദര്യം കൂട്ടി എന്ന് പറയാം.മുജീബ് മജീദ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
സൈനഡ് മോഹന്റെ കഥയിൽ അല്പം മസാലകൾ ചേർത്ത് തയ്യാറാക്കിയ സിനിമ ഒരു കിടിലൻ സസ്പെൻസ് ഇന്റർവെൽ പഞ്ചു നൽകുന്നുണ്ട്.കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സ് സിനുകളും വളരെ നന്നായിരുന്നു.ഫൈസൽ അലിയുടെ ചായഗ്രഹണം എടുത്ത് പറയേണ്ടതാണ് കാരണം ഒരു പഴയ കാലം റീ ക്രിയേറ്റ് ചെയ്ത് കൊണ്ടു വരുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ വളരെ സൂക്ഷമായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്.പ്രവീൺ പ്രഭാകരൻ എഡിറ്റിങ്,ദുൽഖർ സൽമാന്റെ വേ ഫാർ ഫിലിംസ് ഡിസ്ട്രിബൂഷൻ.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത് വളരെ സിനിമാറ്റിക്ക് ആയാണ് ചിത്രം പുറത്തിറക്കിയത് എന്ന് എടുത്ത് പറയേണ്ട കാര്യമാണ്.ചിത്രത്തിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് കൊല്ലുന്ന മമ്മൂട്ടിയുടെ കഥാപാത്രം അതി ഗംഭീരമായാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്.മമ്മൂട്ടി കമ്പനിയുടെ സിനിമ ക്വാളിറ്റ് എടുത്ത് പറയേണ്ടത് ഇല്ല.
