ലേഡി വിത്ത് ദ വിങ്‌സ്, സംവിധായികയുടെ സ്ത്രീപക്ഷ സിനിമ

Malayalam movie Lady with the Wings


തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി സോഫി ടൈറ്റസ്. ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും കൂടാതെ, ചിത്രത്തിന്റെ രചനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ഉടന്‍ തിയേറ്ററിലെത്തും.



ജേക്കബ്, രാജേഷ് ഹെബ്ബാര്‍, രാഹുല്‍ ബഷീര്‍, സാജു വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നു.

നിരവധി വേഷപകര്‍ച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ബിന്ദുവിന്റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങള്‍ അവതരിപ്പിക്കുകയാണ് സംവിധായിക.



സോഫി പ്രൊഡക്ഷന്‍സിനു വേണ്ടി സോഫി ടൈറ്റസ് നിര്‍മ്മാണം, സംവിധാനം,കഥ, തിരക്കഥ എന്നിവ നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി - പ്രമോദ് കുമാര്‍, ജയിംസ് ക്രിസ്, എഡിറ്റര്‍-ഷാജോ എസ്.ബാബു, ഗാന രചന - സോഫി ടൈറ്റസ്, സംഗീതം-അശ്വിന്‍ ജോണ്‍സന്‍, ഹരി മുരളി ഉണ്ണികൃഷ്ണന്‍, ബിബിന്‍ അശോക്, ബാഗ് ഗ്രൗണ്ട് മ്യൂസിക് - അശ്വിന്‍ ജോണ്‍സന്‍, കോസ്റ്റ്യൂം - സോഫി ടൈറ്റസ്, മേക്കപ്പ് - ശരത്ത്, പി.ആര്‍.ഒ - അയ്മനം സാജന്‍.

Related Articles
Next Story