മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ': ടൊവിനോയെ പ്രശംസിച്ച് ജൂഡ്
ടൊവിനോ തോമസ് ചിത്രം എആർഎം വമ്പൻ വിജയമാണ് തിയറ്ററിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ മൂന്ന് വേഷങ്ങളിലായാണ് ടൊവിനോ എത്തിയത്. ഇപ്പോൾ ടൊവിനോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോ എന്നാണ് ജൂഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വ്യക്ത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്വുമായാണ് ജൂഡി ടൊവിനോയെ താരതമ്യം ചെയ്തത്.
ജൂഡ് ആന്തണി ജോസഫിന്റെ കുറിപ്പ് വായിക്കാം
ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന് വേണമെങ്കിൽ പറയാം.അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്.ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന നടൻ .2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്.ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. അഭിനന്ദനങ്ങൾ എആർഎം ടീം