അത് മറന്നേയ്ക്ക് എന്ന് മമ്മൂക്ക, മുദ്ര ശ്രെദ്ധിക്കാൻ പറഞ്ഞു ആരാധകർ

മലയാളിയുടെ ട്രെൻഡ് സ്റ്റെറ്റർ തന്നെയാണ് നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ ഫാഷൻ സ്റ്റൈൽ എക്കാലത്തും പേരുകേട്ടതാണ്. ഇടക്കിടെ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയെ പഞ്ഞിക്കിടാൻ മമ്മൂക്ക പങ്കുവെയ്ക്കാറുണ്ട്. മറ്റുതാരങ്ങൾ അടക്കം ഒരുപാട് ആളുകൾ നിമിഷ നേരം കൊണ്ട് ലൈക്സും കമെന്റ്സുമായി എത്തി പിന്നീട് മമ്മൂട്ടി സോഷ്യൽ മീഡിയ അടക്കി വാഴും. ആരാധകർ ഇതിനെ 'മമ്മൂക്ക സോഷ്യൽ മീഡിയ കത്തിക്കുകയാണ്' എന്നാണ് പറയുന്നത്. മമ്മൂട്ടി കഴിഞ്ഞ ദിവസം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിലെ ഗെറ്റപ്പുമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. തൊപ്പിയും കൂളിംഗ് ഗ്ലാസും അണിഞ്ഞു ചാരി നിൽക്കുന്ന ഫോട്ടോയിൽ നടുവിരൽ നെറ്റിയിൽ വെച്ച് നിൽക്കുന്ന പോസിനു ' ഫോർഗെറ്റ് ഇറ്റ് '(forget it ) എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. ഷാനി ഷാക്കിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രം വൈറൽ ആയതോടെ പോസിലെ മുദ്ര ശ്രെദ്ധിക്കണമെന്ന് പറഞ്ഞു ആരാധകർ കമ്മെന്റുമായി എത്തി. മനോജ് കെ ജയൻ, അജയ് വാസുദേവ്, ഗായത്രി അയ്യർ , രമേശ് പിഷാരടി എന്നീ താരങ്ങളും പോസ്റ്റിന് കമെന്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾപോലെ തന്നെ മമ്മൂട്ടിയുടെ ഓൺ സ്ക്രീൻ ലൂക്കും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് . വൈറൽ ആകുന്ന ഈ സ്റ്റൈൽ ലുക്കിൽ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും , കൂളിംഗ് ഗ്ലാസും, തൊപ്പിയും വാച്ചും ഷൂസും എല്ലാം ഏറെ ചർച്ചയാവുകയും പിന്നീട് ട്രെൻഡ് ആയി മാറുകയും ചെയ്യുക പതിവാണ്. 73 വയസ്സിലും ഈ ചുള്ളന്റെ കൂടെ പിടിച്ചു നിൽക്കാൻ നമുക്കൊന്നും ആകുന്നില്ലലോ എന്ന പതിവ് ചോദ്യവും കൂടെ ഉണ്ട്.

കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് എഴുതി ആദ്യമായി സംവിധാനം ചെയുന്ന ഗെയിം ത്രില്ലർ ജേർണറിൽ വരുന്ന 'ബസൂക്ക' ആണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാൻ പോകുന്ന ഏറ്റവും പുതിയ സിനിമ . റിലീസ് തീയതി പ്രഖ്യാപിക്കാത്ത സിനിമയുടെ ടീസറും പോസ്റ്ററുകളും വളരെ അധികം പ്രതീക്ഷ നൽകുന്നതാണ്. സിനിമയിൽ മമ്മൂട്ടിയുടെ ഒപ്പം സംവിധായകൻ ഗൗതം വാസുദേവ മേനോൻ, ജഗദീഷ്, സിദ്ധാർഥ് ഭരതൻ,ഹക്കിം ഷാജഹാൻ,ഷറഫുദീൻ,നിതാ പിള്ള ,ഗായത്രി അയ്യർ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ മിഥുൻ മുകുന്ദൻ ആണ് സംഗീതം ഒരുക്കുന്നത്.

Related Articles
Next Story