യുവാക്കളെ ഹരം കൊള്ളിക്കുന്ന ലുക്കുമായി മമ്മൂക്ക

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ലുക്കും വസ്ത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് കൗതുകമാണ്. 72കാരൻ യുവാക്കളെ പോലും ഹരം കൊള്ളിക്കുന്ന തരത്തിലാണ് വേഷപകർച്ച നടത്താറ്. ഇപ്പോഴും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

ഇത്തരത്തിൽ താരം പങ്കുവെച്ച പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. താരത്തിൻറെ പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. വിൻ്റേജ് ബെൽ ജീൻസും കൂളിംഗ് ഗ്ലാസും ഇട്ടാണ് താരം എത്തിയത്. യുവതാരങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെങ്കിലും കൂട്ടത്തിൽ ചുള്ളൻ മമ്മൂക്ക തന്നെയാണ്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയായിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോർട്ട്.

Athul
Athul  

Related Articles

Next Story