എങ്ങനെ ചിരിച്ചാലെന്താ മമ്മൂട്ടി ലുക്കല്ലേ, പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‌പ്രായം റിവേഴ്‌സ് ഗിയറിൽ എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തിൽ. തിരിഞ്ഞും മറിഞ്ഞും ചിരിച്ചും ചെരിഞ്ഞുമൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നല്ലൊരു ചിത്രം കിട്ടാൻ പാടുപെടുന്നവരാണ് നമ്മൾ. എന്നാൽ എങ്ങനെ പോസ് ചെയ്താലും അതിഗംഭീര ഫോട്ടോ കിട്ടുന്ന ഒരാളാണ് മമ്മുട്ടി.

ക്യാമറ ഏത് ആംഗിളിൽ വച്ചാലും ലുക്ക് റെഡിയാണ്. അങ്ങനെയൊരു ലുക്കും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ചിത്രങ്ങൾ പകർത്തിയത്. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്.


‘വല്ലതും പറഞ്ഞാൽ ക്ലീഷേ ആയിപ്പോവും, ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരൻ, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യൽമീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ. പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ’ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്.

മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിൻ, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളിൽ ഷാനി അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story