'മമ്മൂട്ടിയും രജനീകാന്തും പുതു തലമുറക്ക് മുന്നിൽ ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തു വച്ചു': സിമ്രാൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നായികതാരമാണ് സിമ്രാൻ. ഇപ്പോഴിതാ ശശികുമാറിനൊപ്പമുള്ള 'ടൂറിസ്റ്റ് ഫാമിലി' വലിയ വിജയമാണ് നേടിയത്. മലയാളത്തിലും സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഇന്ദ്രൻ പ്രസ്തമായിരുന്നു സിമ്രാന്റെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയെയും രജനീകാന്തിനെയും കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ. മമ്മൂട്ടിയും രജനികാന്തും പുതിയ തലമുറക്ക് മുന്നിലൊരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തുവെന്നാണ് സിമ്രാൻ അഭിപ്രായപ്പെടുന്നത്. തെന്നിന്ത്യയിൽ താൻ ആദ്യമായി അഭിനയിച്ചത് മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥത്തിൽ ആയിരുന്നുവെന്നും, മമ്മൂട്ടി അന്നും ഇന്നും ഒരേപോലെ ഇരിക്കുന്നു എന്നും സിമ്രാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ഇന്ദ്രപ്രസ്ഥത്തിൽ എനിക്ക് നേരിട്ട് അവസരം ലഭിക്കുകയായിരുന്നു, ഒരു ഓഡിഷൻ പോലും നൽകേണ്ടി വന്നില്ല. മമ്മൂട്ടി ഒരു ഇതിഹാസ നായകൻ ആണ്. ഞാൻ അവസാനമായി കണ്ട മമ്മൂട്ടി ചിത്രം ബസൂക്കയാണ്. അതിൽ എൻ്റെ അനുജൻ സുമിത് നവാൽ ചിത്രത്തിൽ ഒരു വില്ലൻ വേഷം ചെയ്തിരുന്നു" സിമ്രാൻ പറയുന്നു.