ബൂട്ടിക് വില്ലയായി 'മമ്മൂട്ടി ഹൗസ്: മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ആരാധകർക്ക് അവസരം

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ വീട്ടിൽ ഇനി മുതൽ ആരാധകർക്ക് താമസിക്കാം.

അദ്ദേഹത്തിന്റെ പനമ്പിള്ളിനഗറിലെ കെ.സി. ജോസഫ് റോഡിലുള്ള വീടാണ് അടുത്ത മാസം മുതൽ ആരാധകർക്ക് താമസിക്കാനായി തുറന്ന് നൽകുന്നത്. ആരാധകർക്ക് വേണ്ടി 'ബൊട്ടീക്ക് വില്ല' എന്ന പേരിലാണ് വീട് തുറന്ന് നൽകുന്നത്. മമ്മൂട്ടിയുടെ വാഹനവും വീടും കാണാനും ഫോട്ടോകൾ എടുക്കാനും മാത്രമായി ഇവിടെ സന്ദർശനം നടത്തിയിരുന്ന ആരാധകർക്ക് ഇവിടെ ഇനി താമസാനുഭവവും സാധ്യമാകുന്നു.

മമ്മൂട്ടിയുടെ സ്വന്തം സ്‌റ്റൈലിൽ അലങ്കരിച്ച 'മമ്മൂട്ടീസ് ഹൗസ്' എന്ന പേരിലാണ് ഈ വില്ല ലോഞ്ച് ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ലക്ഷ്വറി സ്റ്റേ അനുഭവങ്ങൾ ഒരുക്കുന്ന Vkationexperiences എന്ന സ്ഥാപനമാണ് ഇതിന് നേതൃത്വം നൽകുന്നത്. പേരുകേട്ട സ്റ്റൈലിസ്റ്റായ ശോഭ കുന്ജൻ (നടൻ കുന്ജന്റെ ഭാര്യ) നടത്തുന്ന 'ലൈവ് ഇൻ സ്റ്റൈൽ' സലൂണിന് സമീപമാണ് വില്ല സ്ഥിതി ചെയ്യുന്നത്.

ഏപ്രിൽ 1 മുതൽ ആയിരിക്കും വിലയിൽ താമസത്തിനുള്ള അനുവാദം നൽകി തുടങ്ങുന്നത്.ഇപ്പോൾ തന്നെ ബുക്ക് ചെയ്തു തുടങ്ങാൻ സാധിക്കും. മലയാള സിനിമയിലെ നിരവധി താരങ്ങളും സെലിബ്രിറ്റികളും താമസിക്കുന്ന പ്രീമിയം റസിഡൻഷ്യൽ ലൊക്കേഷനാണ് പനമ്പിള്ളിനഗർ. ഉയർന്ന നിലവാരമുള്ള കഫേകൾ, ബൂട്ടിക്കുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ കൊണ്ടും ഈ പ്രദേശം സിനിമാ രംഗത്തെ ആളുകൾക്കിടയിൽ പ്രിയപ്പെട്ടതാണ്.

Related Articles
Next Story