'ഒരു റിപ്ലെ കൊണ്ട് പോലും മര്യാദ കാണിക്കുന്ന ആളാണ് മമ്മൂട്ടി, അതുകൊണ്ട് അരക്കിലോ ഇഷ്ടക്കൂടുതൽ മമ്മൂട്ടിയോട്': മഞ്ജു പത്രോസ്

സിനിമ സീരിയൽ അഭിനയത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ മമ്മൂട്ടിയോടാണ് തനിക്ക് ഒരൽപം ഇഷ്ടം കൂടുതൽ ഉള്ളതെന്ന് മഞ്ജു പറയുന്നു. പ്രേക്ഷകര്‍ക്ക് അത്രയും വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും എവിടെയോ കിടക്കുന്ന സാധാരണ നടിക്ക് പോലും ഒരു റിപ്ലെ കൊണ്ട് മര്യാദ കാണിക്കുന്ന ആളാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ തനിക്ക് ഒരു അരക്കിലോ ഇഷ്ടം കൂടുതല്‍ മ്മൂട്ടിയോടാണെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

‘മമ്മൂക്ക എന്ന് പറയുന്ന മനുഷ്യനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. അതിപ്പോള്‍ മോഹന്‍ലാലിനോട് കുറവാണെന്നല്ല അര്‍ത്ഥം. എനിക്ക് ഇന്നും ലാലേട്ടന്റെ നമ്പര്‍ അറിയില്ല. പക്ഷെ മമ്മൂക്കയുടെ നമ്പര്‍ അറിയാം. ഒരു സിനിമ കാണുമ്പോള്‍ ‘മമ്മൂക്കാ ഞാന്‍ ഇങ്ങനെ ഒരു സിനിമയില്‍ ഉണ്ട്’ എന്ന് പറഞ്ഞ് മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ മറുപടി വരും.

അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്ക് അത്രയും വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. എല്ലാവരും പറയും മമ്മൂക്കക്ക് ഭയങ്കര ജാഡയാണ് എന്നൊക്കെ. മമ്മൂട്ടിനെ പോലെ അഹങ്കാരമാണോ എന്നൊക്കെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒട്ടും ജാടയില്ലാത്ത ആളാണ് അദ്ദേഹം.

ഞാന്‍ ഒരു ദിവസം സാഗരം സാക്ഷി എന്ന സിനിമ കാണുകയായിരുന്നു. എന്തൊരു രസമാണ് ആ മനുഷ്യനെ കാണാന്‍! അപ്പോള്‍ തന്നെ മമ്മൂക്കക്ക് ഒരു മെസേജ് അയക്കാമെന്ന് ഞാന്‍ കരുതി. ‘മമ്മൂക്കാ, സാഗരം സാക്ഷി കണ്ടു, ഇതുപോലൊരു മമ്മൂക്കയെ ഇനി ഞങ്ങള്‍ക്ക് കാണാന്‍ കഴിയുമോ’ എന്ന് മെസേജ് അയച്ചു. അപ്പോള്‍ തന്നെ ‘ഹാഹാഹാ..നോക്കാം’ എന്ന് പറഞ്ഞൊരു മെസേജ് തിരിച്ച് വന്നു.

മമ്മൂക്ക എന്റെ സുഹൃത്താണ് എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. എന്നെപോലെ എവിടെയോ കിടക്കുന്ന സാധാരണ നടിക്ക് പോലും ഒരു റിപ്ലെ കൊണ്ട് മര്യാദ കാണിക്കുന്ന വലിയ മനുഷ്യനാണ്. അതുകൊണ്ടൊക്കെത്തന്നെ എനിക്കൊരു അരക്കിലോ കൂടുതല്‍ ഇഷ്ടം മമ്മൂക്കയെ ആണ്,’ മഞ്ജു പത്രോസ് പറയുന്നു.

Related Articles
Next Story