Begin typing your search above and press return to search.
മമ്മൂട്ടി എടുത്ത ബുൾബുൾ ചിത്രം ലേലത്തിന്
മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുൾബുളിന്റെ ചിത്രം നടൻ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു.
പക്ഷി നിരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർഥം നടത്തുന്ന ചിത്രപ്രദർശനമാണ് ദർബാർ ഹാളിൽ നടക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. 30 ജൂൺ വരെയാണ് പ്രദർശനം നടക്കുക.
Next Story