മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം നെഞ്ചിലേറ്റി ആരാധകർ

ചികിത്സയുടെ ആവശ്യമായി കുറച്ചുകാലമായി സിനിമയിൽ നിന്നും ഇടവേളയെടുത്ത മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ. സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ജോർജ് എസ് ആണ് ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'എല്ലാം അറിയുന്നവൻ' നടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

മമ്മൂട്ടിയെ സ്നേഹിക്കുന്ന ഒട്ടനവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. അതിൽ ആരാധകരും ചലച്ചിത്ര താരങ്ങളും ഉണ്ട്.

ചികിത്സയുടെ ഭാഗമായി സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും തൽക്കാലികമായി വിട്ടുനിൽക്കുന്ന താരത്തിന്റെ റീ എൻട്രിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം.അതിനിടെയുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ കൂടുതൽ നെഞ്ചിലേറ്റി ഇരിക്കുകയാണ്. കളങ്കാവൽ, മഹേഷ് നാരായണൻ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്‌ടുകൾ.

Related Articles
Next Story