മമ്മൂട്ടിയുടെ വില്ലനിസം കഴിഞ്ഞു ഇനി ബോക്സർ

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി ബോക്സർ ആയാണ് എത്തുന്നത്.

Starcast : അർജുൻ അശോകൻ, റോഷൻ മാത്യു ,മമ്മൂട്ടി

Director: അദ്വൈത് നായർ

( 0 / 5 )






ആർജ്ജുൻ അശോകൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നു.ചിത്രത്തിൽ ബോക്സിങ് താരമായാണ് താരം എത്തുന്നത്.ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് WWE-സ്റ്റൈൽ റെസ്‌ലിംഗ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറാണ് ഈ ചിത്രം.2026 ജനുവരി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ഷിഹാൻ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്.ഛായാഗ്രഹണം: അനന്ദ് സി. ചന്ദ്രൻ ,സംഗീതം ശങ്കർ ,പശ്ചാത്തല സംഗീതം മുജീബ് മജീദ്.ചത്ത പച്ച" എന്നത് കൊച്ചി ഭാഗത്തെ ഒരു നാട്ടുചൊല്ലാണ്, രണ്ടും കൽപ്പിച്ചിറങ്ങുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ നായക കഥാപാത്രം പ്രതിസന്ധി ഘട്ടത്തിൽ ആകുമ്പോൾ ഹെല്പ് ചെയ്യാൻ എത്തുന്ന പേര് കേട്ട റെസ്ലിംഗ് കോച്ച് ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്.


Related Articles
Next Story