ലോക വിറ്റിലിഗോ ദിനത്തിൽ രോഗാവസ്ഥ തുറന്നുകാട്ടി മംമ്ത
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഇതിനോടകം നടി നേടിക്കഴിഞ്ഞു. മനോഹരമായ കഥാപാത്രങ്ങൾ നടി ചെയ്ത് കഴിഞ്ഞു. എന്നാൽ മറ്റൊരു കാരണത്താലും നടി ശ്രദ്ധേയ ആണ്. കാൻസർ എന്ന മഹാരോഗത്തെ ധൈര്യമായി നേരിട്ട് തോൽപ്പിച്ച ഒരു പോരാളി കൂടെയാണ് നടി മംമ്ത മോഹൻദാസ്. ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ ശരീരത്തിലെ രോഗാവസ്ഥ തുറന്നു കാട്ടുകയാണ് നടി. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം.
എന്നാൽ നടിയുടെ ഈ പ്രവർത്തി ഒത്തിരിയേറെ പേർക്ക് ആത്മവിശ്വസം നൽകും. പണ്ട് കാൻസറിനെ പോരാടി തോൽപ്പിച്ചപ്പളും ഒത്തിരിയേറെ പേർക്ക് അത് ആശ്വാസം നൽകിയിരുന്നു. ഒത്തിരിയേറെ ആളുകൾക്ക് ആത്മവിശ്വസം നൽകിയിരുന്നു.