നായികയായി അഭിനയിക്കാനുള്ള ഓഫറുകൾ വേണ്ടെന്ന് വച്ചു, അതിനൊരു കാരണമുണ്ട്; മീനാക്ഷി

Meenakshi Anoop

നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും വേണ്ടെന്ന് വച്ചുവെന്ന് നടി മീനാക്ഷി അനൂപ്. തമിഴിൽ നിന്നും വന്ന അവസരങ്ങളാണ് മീനാക്ഷി വേണ്ടെന്ന് വച്ചത്. കുറച്ച് കാലം കൂടി ബാലതാരമായി തന്നെ അഭിനയിക്കാനാണ് പ്ലാൻ എന്നാണ് മീനാക്ഷി അഭിമുഖത്തിൽ പറയുന്നത്.

”തമിഴിൽ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ചില ഓഫറുകൾ വന്നെങ്കിലും ചെയ്തില്ല. എല്ലാം നായിക വേഷമായിരുന്നു. നായികയായി അഭിനയിച്ചാൽ പിന്നെ, കുട്ടിയായിരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ അത് ഉപേക്ഷിച്ചു. കുറച്ചുനാൾ കൂടി ഇങ്ങനെ കുഞ്ഞായിട്ടിരിക്കണം എന്നുണ്ട്.”

”ഹീറോയിൻ ആകണം എന്ന നിർബന്ധമൊന്നുമില്ല. എക്‌സ്പിരിമെന്റൽ കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നുണ്ട്. പിന്നെ പ്രിയൻ അങ്കിൾ പറഞ്ഞിട്ടുണ്ട്, എന്നെ ആദ്യമായി നായികയായി കാസ്റ്റ് ചെയ്യുന്നത് അങ്കിൾ ആയിരിക്കുമെന്ന്” എന്നാണ് മീനാക്ഷി പറയുന്നത്.

അതേസമയം, മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവിൽ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനിൽ സജീവമാണ് മീനാക്ഷി.

Related Articles
Next Story