കാവ്യയ്ക്ക് വേണ്ടി മോഡലായി മീനാക്ഷി; വൈറലാവുന്ന പുതിയ ഫോട്ടോഷൂട്ട്

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷി ഹൗസ് സർജൻസി കഴിഞ്ഞ്, ഡോക്ടർ ഡിഗ്രി വാങ്ങിയത് വരെയും എല്ലാ വിശേഷങ്ങളും ആരാധകർക്ക് അറിയാവുന്നതാണ്. മീനൂട്ടിയെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ പുറത്ത് വന്ന വാർത്തയും ഫോട്ടോയും അതൊക്കെയായിരുന്നു. ഗ്രാജുവേഷൻ ചടങ്ങിൽ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ മീനൂട്ടിയുടെ പുതിയ ഫോട്ടോകൾ പുറത്തുവന്നിരിയ്ക്കുന്നു. ഒരു റോസാപ്പൂവിന്റെ ഇമോജിയ്‌ക്കൊപ്പം മീനാക്ഷി പങ്കുവച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു. മുൻപൊന്നും ഇല്ലാത്ത വിധം സുന്ദരിയായി ചിത്രത്തിൽ മീനാക്ഷിയെ കാണാം. നിറഞ്ഞ ചിരിയും പ്രസന്നതയും. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ് ഈ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

ഈ ഫോട്ടോയ്ക്ക് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. മീനൂട്ടിയുടെ ലുക്കിന് പിന്നിൽ പൂർണമായും കാവ്യ മാധവനാണ് എന്ന് പറയാതെ വയ്യ. കാവ്യയുടെ ലക്ഷ്യ ഡിസൈൻ ചെയ്ത മനോഹരമായ മെറൂൺ കുർത്തിയാണ് മീനാക്ഷി ധരിച്ചിരിയ്ക്കുന്നത്. കാവ്യയുടെ സ്വന്തം മേക്കപ് ആർട്ടിസ്റ്റായിട്ടുള്ള ഉണ്ണി പിഎസ് ആണ് മീനൂട്ടിയെ ഇത്രയും സുന്ദരിയായി ഒരുക്കിയിരിക്കുന്നത്.

മീനാക്ഷിയുടെ ഫോട്ടോയ്‌ക്കൊപ്പം, ധരിച്ച കുർത്തിയുടെ ഡീറ്റേയിൽസ് ലക്ഷ്യയുടെ ഓൺലൈൻ പേജിലും കാണാം. ഇതിന് മുൻപ് മീനാക്ഷി ഒരുപാട് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് എങ്കിലും ആദ്യമായൊരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് നടത്തുന്നത് ഇതാദ്യമായാണ്. മാത്രമല്ല, ആദ്യമായാണ് ഒരു ബ്രാന്റിന് വേണ്ടി മോഡലിങ് ലേഡിയായി നിൽക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അത് കാവ്യയ്ക്ക് വേണ്ടിയാണ് എന്നതാണ് ആരാധകരുടെ സന്തോഷം കൂടുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണം പ്രമാണിച്ചുള്ള ബിസിനസ് തിരക്കുകളിലാണ് കാവ്യ. അതിന്റെ ഭാഗമായി സ്വയം മോഡലായി തന്റെ തന്നെ സാരി ലുക്കുകൾ കാവ്യ പുറത്തിറക്കിയിരുന്നു. കാവ്യയ്ക്ക് കട്ട സപ്പോർട്ടായിട്ടാണ് ഇപ്പോൾ മീനാക്ഷിയും ലക്ഷ്യയ്ക്ക് വേണ്ടി മോഡൽ ആയി വന്നിരിക്കുന്നത്. ഇത്രയധികം സപ്പോർട്ടാണോ ഇരുവരും തമ്മിൽ എന്ന കൗതുമാണ് ആരാധകർക്ക്.

Related Articles
Next Story