ഹൽദി ആഘോഷ ചിത്രങ്ങളുമായി മീര നന്ദൻ

വിവാഹിതയാകാനൊരുങ്ങുകയാണ് നടി മീര നന്ദൻ. വിവാഹത്തിനു മുൻപായുള്ള ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിരുന്നു. ഹൽദി ചടങ്ങുകളിലും പങ്കെടുക്കാൻ മീരയുടെ അടുത്ത സുഹൃത്തായ ആൻ അഗസ്റ്റിൻ എത്തിയിരുന്നു.

ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് വരൻ. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയത്. നൂറുശതമാനം അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ആദ്യം പാരന്റ്സ് തമ്മിൽ സംസാരിച്ചു. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കി. വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. ഞാൻ നേരെ ഓപ്പോസിറ്റാണ്", അടുത്തിടെ ഒരു അഭിമുഖത്തിൽ മീര പറഞ്ഞിരുന്നു.


ലാൽ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. 'മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. 'കറൻസി,' 'വാല്മീകി', 'പുതിയ മുഖം,' 'കേരളാ കഫേ,' 'പത്താം നിലയിലെ തീവണ്ടി' എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ മീരയ്ക്കു സാധിച്ചു.


2015ൽ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനിൽ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴിൽ 'ശാന്തമാരുത'നെന്ന സിനിമയിൽ അഭിനയിച്ചത്. അടുത്തിടെ 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.

Related Articles

Next Story