'ഒരു ബീച്ചും സൂര്യാസ്തമയവും കൂടെ അവനും ഉണ്ടെങ്കിൽ' ചിത്രങ്ങൾ പങ്ക് വച്ച് മീര നന്ദൻ

'മുല്ല' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീര നന്ദൻ.

ടെലിവിഷനിലൂടെയാണ് മീര ബിഗ് സ്ക്രീനിൽ എത്തിയത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കി ആയാണ് പ്രവർത്തിക്കുന്നത്.

ഇപ്പോഴിതാ ഭർത്താവ് ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ മീര നന്ദൻ. 'A beach, the sun, and him all I needed for the perfect getaway' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല അവസരങ്ങളിലും മീര നന്ദൻ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മീര നന്ദൻ പലപ്പോഴും ഭർത്താവ് ശ്രീജുവിനൊപ്പമുള്ള യാത്രകളുടെയും മറ്റും ചിത്രങ്ങൾ പങ്കു വക്കാറുണ്ട്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. കഴിഞ്ഞ വർഷം ഗുരുവായൂരിൽ വച്ചു നടന്ന ഇവരുടെ വിവാഹവും വലിയ വാർത്ത ആയിരുന്നു.

Related Articles
Next Story