മെഗാ സ്റ്റേജ് ഇവന്റ് ' സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 മണ്‍സൂണ്‍ ഫെസ്റ്റിവല്‍''

മെഗാ സ്റ്റേജ് ഇവന്റ് ' സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 മണ്‍സൂണ്‍ ഫെസ്റ്റിവല്‍''

സംഗീതത്തിന്റെയും വിനോദത്തിന്റെയും ഉത്സവഛായ നല്‍കി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ദൃശ്യവിരുന്ന് ''സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 മണ്‍സൂണ്‍ ഫെസ്റ്റിവല്‍'' മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27-ന് വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഈ സംഗീത മാമാങ്കത്തില്‍ മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നു. അദ്ദേഹത്തിനൊപ്പം, പോപ്പ് ഐക്കണ്‍ ഉഷാ ഉതുപ്പ്, പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവരും പങ്കുചേരുന്നു

ഇവന്റിന്റെ മുഖ്യ ആകര്‍ഷണം സ്റ്റാര്‍ സിങ്ങറിന്റെ മഹാഗുരു കെ എസ് ചിത്രയുടെ ജന്മദിനാഘോഷമാണ് ഈ ആഘോഷങ്ങള്‍ക്ക് വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ഉഷാ ഉതുപ്പ്, കിഷന്‍ കുമാര്‍, സിതാര കൃഷ്ണകുമാര്‍, വിതു പ്രതാപ്, കൂടാതെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10-ലെ മത്സരാര്‍ത്ഥികളും ഗ്രൂമേഴ്സും പങ്കാളികളാവുന്നു. കെ എസ് ചിത്രയുടെ മനോഹരഗാനങ്ങള്‍ ഉള്‍പ്പെടുത്തി ''ചിത്രഗീതം'' എന്ന സംഗീതാര്‍ച്ചന ഈ രാവ് ഒരു സംഗീതാഘോഷമാക്കി മാറ്റി.മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രമായ ''ഹൃദയപൂര്‍വം'' സംബന്ധിച്ചുള്ള രസകരമായ അനുഭവങ്ങളും, ഓര്‍മ്മകളുമാണ് ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിനു പുറമെ, ബിഗ് ബോസ് മലയാളം സീസണ്‍ 7-ന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ ഈ വേദിയില്‍ വച്ച് നടത്തും. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ മണ്‍സൂണ്‍ വേദിയില്‍ നടക്കും. സംഗീതമേഖലയിലെ പ്രമുഖരായ കെ എസ് ചിത്ര, വിതു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, ഉഷാ ഉതുപ്പ് എന്നിവര്‍ക്ക് പുറമേ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ ഗാനങ്ങള്‍, നൃത്തങ്ങള്‍, കോമഡി സ്‌കിറ്റുകള്‍ എന്നിവ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു. മലയാളം - ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകര്‍ഷക നൃത്തപ്രകടനങ്ങള്‍ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.

Related Articles
Next Story