എന്തിനാണ് ഷർട്ട് ഇടാതെ അഭിനയിക്കുന്നതെന്ന മോഹൻ ലാലിൻറെ ചോദ്യം. അവസാനം കൺവിൻസ് ചെയ്ത് തരുൺ മൂർത്തി

മലയാളത്തിൽ പകരം വക്കാനില്ലാത്ത ഒരു അഭിനയ തികവാണ് മോഹൻലാൽ. ആക്ഷനും ഫൈറ്റും ഡാൻസും എല്ലാം അനായാസം ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ കുടുംബ വേഷങ്ങൾ ആളുകൾക്ക് കൂടുതൽ ഇഷ്ടമാണ്. നാട്ടു രാജാവ്, തന്മാത്ര, ബാലേട്ടൻ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾ എല്ലാം അത്തരത്തിൽ പ്രിയപ്പെട്ടവയാണ്. ഏറെ നാളെത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും ഒരു കുടുംബസ്ഥനായി എത്തിയ ചിത്രമായിരുന്നു തുടരും. ചിത്രം മലയാളത്തിലെ സകല റെക്കോർഡുകളും തകർത്തു. ഒരു നല്ല കുടുംബനാഥന്റെ ഭാവങ്ങൾ ഒട്ടും അതിശോക്തിയില്ലാതെ തന്നെ ഷണ്മുഖാനിലേക്കെത്തിക്കാൻ മോഹൻലാലിന് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിൽ ഷർട്ട് ഇടാതെ അഭിനയിക്കാനായി മോഹൻലാലിനെ സമ്മതിപ്പിച്ചതിനെപ്പറ്റി പറയുകയാണ് ചിത്രത്തിൻറെ സംവിധായകനായ തരുൺ മൂർത്തി.

‘കണ്മണിപ്പൂവേ എന്ന പാട്ടിനിടയില്‍ ലാലേട്ടന്‍ ഷര്‍ട്ടില്ലാതെ വരുന്ന ഒരു ഭാഗമുണ്ട്. കുളിയൊക്കെ കഴിഞ്ഞ്, ഡ്രസ് അയയിലിടുന്നുണ്ട്. തലയൊക്കെ ഒന്നുകൂടെ തോര്‍ത്തി വീട്ടിനുള്ളിലേക്ക് പോകുന്ന ഒരു ഭാഗം. ലാലേട്ടന്‍ അടുത്തിടക്ക് ഒന്നും ഷര്‍ട്ടില്ലാതെ അഭിനയിച്ചിട്ടില്ല. ആ പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് എന്തിനാണ് അങ്ങനെ ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു, ‘ലാലേട്ടാ, എന്റെ വീട്ടില്‍ എന്റെ അച്ഛന്‍ ഷര്‍ട്ടിടാതെയാണ് പലപ്പോഴും നടക്കാറുള്ളത്. അത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. മാത്രമല്ല, മിക്ക ആളുകളുടെയും വീട്ടില്‍ ഇങ്ങനെ തന്നെയായിരിക്കും, ആ ഒരു ഫീല്‍ കിട്ടാന്‍ വേണ്ടിയാണ്’ എന്ന് പറഞ്ഞു. അതില്‍ അദ്ദേഹം കണ്‍വിന്‍സ്ഡായി. ഈ പ്രായത്തിലും ലാലേട്ടന്റെ ഫിറ്റ്‌നസ്സാണ് ആ സീനില്‍ പലരും ചര്‍ച്ച ചെയ്തത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു തുടരും. തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.

Related Articles
Next Story