ഓൺലൈനിൽ ലീക്കായി മോഹൻലാൽ ചിത്രം വൃഷഭയുടെ ചിത്രങ്ങൾ

നന്ദകിഷോർ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ ചിത്രമാണ് വൃഷഭം. ചിത്രത്തെ കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. യുദ്ധം ചെയ്യുന്ന യോദ്ധാവിന്റെ വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ ആണ് ചോർന്നിരിക്കുന്നത്.
വൈറലായ ചിത്രങ്ങളിൽ, ചുവപ്പും കറുപ്പും പരമ്പരാഗത വേഷം അണിഞ്ഞ് മോഹൻലാൽ ഒരു രംഗത്തിനായി തയ്യാറെടുക്കുന്നതായി കാണാം. ഗുജറാത്തിലെ ആനുകാലിക യുദ്ധ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം, വൃഷഭ ടീം ഇപ്പോൾ മുംബൈയിൽ ഭാഗങ്ങൾ ചിത്രീകരിക്കുകയാണ് . പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർമാർ. തെലുങ്ക് മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും എത്തുന്നു. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും തെലുങ്ക്, തമിഴ്, കന്നഡ, ബോളിവുഡ്, മലയാളം തുടങ്ങിയ വിവിധ ഇൻഡസ്‌ട്രികളിൽ നിന്നും ഉള്ളവരാണ്. മോഹൻലാലിനെ കൂടാതെ നേഹ സക്‌സേന, റോഷൻ മേക്ക, ശ്രീകാന്ത് മേക്ക, ഷാനയ കപൂർ, രാഗിണി ദ്വിവേദി, സഹ്‌റ എസ് ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.