മോഹൻലാൽ മൂന്നാം തവണയും 'അമ്മ' പ്രസിഡൻറാകും: ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

മൂന്ന് കൊല്ലത്തിൽ ഒരിക്കൽ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ താര സംഘടനയ്ക്ക് ഉണ്ടാകും. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പിൻറെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് അവശേഷിക്കുന്നത്. അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹൻലാലിന് ഇത് മൂന്നാം ഊഴമാണ്. അതേ സമയം അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കും.

സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അതേ സമയം അമ്മ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവർ മത്സര രംഗത്തുണ്ട്.

25 വർഷത്തോളം അമ്മയുടെ വിവിധ തലത്തിൽ ഭാരവാഹിയായ ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Athul
Athul  

Related Articles

Next Story