മോഹൻലാലിന് കിട്ടിയ അംഗീകാരം ഔദാര്യം ഒന്നുമല്ലെന്ന് മേജർ രവി

പരിഹാസങ്ങൾക്ക് മറുപടി നൽകുകിയിരിക്കുകയാണ് മേജർ രവി.

2009ലാണ് മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി കിട്ടുന്നത് . കീർത്തിചക്രയടക്കമുള്ള പട്ടാള സിനിമകളിൽ അഭിനയിച്ചതിന് പിന്നാലെയായിരുന്നു നടനെ തേടി ആ പദവി എത്തിയത്. ഇത് അദ്ദേഹത്തിൻ്റെ ആരാധകർ വൻ ആഘോഷമാക്കിയെങ്കിലും വലിയ വിഭാഗം ആളുകളും അദ്ദേഹത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. സിനിമയിൽ പട്ടാള വേഷം ചെയ്തത് കൊണ്ട് മാത്രം ഇത്തരമൊരു ഉയർന്ന പദവി നൽകണോ എന്ന ചോദ്യങ്ങൾ ഉയർന്നു . ഇപ്പോഴും അദ്ദേഹത്തെ ഇതിൻ്റെ പേരിൽ പരിഹസിക്കുന്നവർ കുറവല്ല. ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകിയിരിക്കുകയാണ് മേജർ രവി. പോപ്പിൻസ് എന്ന ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

'മോഹൻലാലിന് ലെഫ്റ്റനെൻ്റ് പദവി കൊടുത്തു എന്ന് പറയുന്ന ലാംഗ്വേജ് തന്നെ തെറ്റാണ്.എന്തോ ഔദാര്യം കൊടുത്തത് പോലെയാണ് ആ ലാംഗ്വേജ്. അദ്ദേഹത്തെ വെച്ച് ചെയ്ത സിനിമകൾ ഞാൻ ആർമി ക്ലിയറൻസിന് വേണ്ടിയിട്ട് അവിടെ കൊണ്ട് കാണിക്കും. അങ്ങനെ അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും ഇതെല്ലാം കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ലാലിന്റെ അടുത്ത് വൈ നോട്ട് ലാൽ ബി ആൻ അംബാസഡർ എന്ന് ചോദിച്ചത്. ഇപ്പോഴും എന്റെ അടുത്ത് റിക്വസ്റ്റ് കിടപ്പുണ്ട്. ലാലിന്റെ അടുത്ത് ചോദിച്ച് ലാൽ യെസ് ഐആം റെഡി എന്നുള്ളത് പറഞ്ഞതിനു ശേഷമാണ് ബാക്കി പേപ്പറുകളഒക്കെ പ്രോസസ്സ് ചെയ്യുന്നഇതിനകത്ത് എന്താണെന്ന് വച്ചാൽ ഒരു മൊറാൾ ബൂസ്റ്റിങ് ഫാക്ടർ ഉണ്ട്. ലാലേട്ടൻ എന്നുള്ള ഒരു വ്യക്തി ഏതൊരു അഞ്ചു വയസ്സുകാരുടെയും നാല് വയസ്സുകാരുടെയും അല്ലെങ്കിൽ അത് കഴിഞ്ഞിട്ട് 80 വയസ്സുകാരി അമ്മൂമ്മടേയും പ്രീയപ്പെട്ടവനാണ്. ഒരു ജന്മത്തിൽ നമുക്ക് കിട്ടുന്ന ചില റെയർ വ്യക്തിത്വങ്ങളാണ് ഈ ലാൽ എന്ന് പറയുന്നത്. എകെണി സാർ മറ്റേ ഡിഫൻസ് മിനിസ്റ്റർ ആയിരുന്ന സമയത്ത് ആണ് ലാലിന് ഇത് കിട്ടുന്നത്. ഞാൻ അക്കാഡമി നടത്തുന്നുണ്ട്. സെലക്ഷൻ ആയിട്ട് പോകുന്ന പിള്ളേര് 40% കൂടിയിട്ടുണ്ട് .ഇത് എത്രപേർക്കറിയാം. ചില പട്ടാളക്കാരൊക്കെ എന്റെ അടുത്ത് ചോദിക്കുന്നത് എന്തിനാണോ നീ അവന് ചേർത്തത് എന്ന് ചോദിച്ചു. അപകർഷത ബോധമുള്ള പട്ടാളക്കാരനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്.

എന്റെ ബാച്ച്മേറ്റ് ആണ് ഇപ്പോഴത്തെ ആർമി ചീഫ്. അദ്ദേഹത്തിനെ കാണാൻ വേണ്ടി ഞാനും മോഹൻലാലും കൂടെ പോയിട്ടുണ്ടായിരുന്നു. ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു . 40 കൊല്ലത്തിനു ശേഷമാണ് ഞങ്ങൾ കാണുന്നത്. ഞാൻ അദ്ദേഹത്തെ സാർ എന്നാണ് അഡ്രസ് ചെയ്തത്. പദവിക്ക് റെസ്പെക്ട് കൊടുക്കണം.

മോഹൻലാൽ എന്ന വികാരത്തിൽ ആർമിയിൽ ചേർന്നവരുണ്ട്. അത് നിങ്ങൾക്ക് മനസിലാകില്ല. മമ്മുക്കയ്ക്ക് പദവി നൽകിയാൽ അദ്ദേഹത്തിന് കുറെ ഫാൻസ് ഉണ്ട് .ഞാൻ മമ്മുക്കാനോട് ചോദിച്ചു, വാ നമുക്ക് കയറാം എന്ന് പറഞ്ഞപ്പോൾ നമുക്ക് നോക്കാം എന്ന് പറഞ്ഞു. മോഹൻലാലിന് അഞ്ചു പൈസ ഗുണമില്ല. ഈ കാശ്മീർ വിസിറ്റിന് പോകുന്നതിനൊക്കെ ലാലാണ് ടിക്കറ്റ് എടുക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൊടുത്ത് അവിടെ പോയി അവിടെ താമസം മാത്രം പട്ടാളത്തിന്റെ ഗെസ്റ്റ് ഹൗസുകളിൽ ആയിരിക്കും. യൂനിഫോടമക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ഇദ്ദേഹത്തിന് കിട്ടില്ല. പിന്നെ എന്താ അദ്ദേഹത്തിന് ഉള്ളത് ആ യൂണിഫോം ഇട്ടിട്ട് പോകാം എന്നുള്ളത്. എന്തുകൊണ്ടാണ് ആർമി അത് കൊടുത്തത്, നമ്മൾ ആർമ്മിക്ക് ഗുണമുണ്ട്, അതുകൊണ്ടാണ്.

വയനാട്ടിൽ പോയ സമയത്ത് ലാൽ യൂണിഫോം ഇട്ട് പോയി. അതിന്റെ പേരിൽ കുറേ എണ്ണത്തിന് കുരുപൊട്ടി. ഞാൻ യൂനിഫോം ഇട്ട് പോയതിന് പ്രധാനമന്ത്രിക്ക് കത്തെഴുതി. നിയമങ്ങൾ അറിയാതവരാണ് ഇതിനെക്കുറിച്ചൊക്കെ വിവാദമാക്കിയത്. അന്ന് ധരിച്ചത് യൂനിഫോം പോലും ആയിരുന്നില്ല. ഇത് പോലും അറിയാത്ത പട്ടാളക്കാരാണ് പരാതിയുമായി പോകുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story