Begin typing your search above and press return to search.
മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു

കൊല്ലം: നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു. മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഗോപിനാഥന്‍ നായര്‍. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അമൃതപുരിയില്‍ ആയിരുന്നു അന്ത്യം. മോഹന്‍ലാല്‍ എന്ന പേര് അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
സഹോദരിമാര്‍ ഇന്നെത്തും മോഹന്‍ലാലിന്റെ ജ്യേഷ്ഠന്റെ പേര് പ്യാരി ലാല്‍ എന്ന് നല്‍കിയതും ഗോപിനാഥന്‍ നായരാണ്. മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഗോപിനാഥന്‍ നായര്‍. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും. ഭാര്യ: രാധാഭായി, മകള്‍: ഗായത്രി, മരുമകന്‍: രാജേഷ്. ചെറുമകള്‍: ദേവിക.
Next Story