കേരള ക്രൈം ഫയൽസ് സീസൺ 3 പ്രഖ്യാപിച്ച് ജിയോ ഹോട്സ്റ്റാർ
മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയൽസ്ന്റെ മൂന്നാം ഭാഗം ഉടനെ ഉണ്ടാകും

ആറ് എപ്പിസോഡ് വീതമുള്ള രണ്ട് സീസണുകൾ ആയിട്ടാണ് കേരള ക്രൈം ഫയൽസ് റിലീസ് ചെയ്തിട്ടുള്ളത്.മലയാളത്തിലെ ആദ്യ വെബ് സീരീസ് കൂടിയാണ് കേരള ക്രൈം ഫയൽസ്. വ്യത്യസ്ത കഥകൾ, വ്യത്യസ്ത അന്വേഷണ രീതികൾ.ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമാണ് പ്രതിപാദ്യ വിഷയമെങ്കിൽ രണ്ടാം സീസണിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് വിഷയം. ആഷിക്ക് ഐമറാണ് ആദ്യ സീസണിന്റെ തിരക്കഥ ഒരുക്കിയത്
‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് ‘കേരള ക്രൈം ഫയൽസ് സീസൺ-2’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. 2023ൽ ഇറങ്ങിയ ആദ്യ സീസൺ 2010ൽ നടന്ന ഒരു സ്ത്രീയുടെ കൊലപാതക കഥയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലറിനോടൊപ്പം ഇൻഫർമേറ്റിവുമാണ് രണ്ടാം സീസൺ. അതുകൊണ്ട് തന്നെ മൂന്നാം സീസൺ പ്രേക്ഷകർ കാത്തിരിക്കുകയാണ്.അടുത്തിടെ നടന്ന 'സൗത്ത് അൺബൗണ്ട്' ഇവന്റിലാണ് ജിയോ ഹോട്ട്സ്റ്റാർ ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ മൂന്ന് സീസണുകളുള്ള ആദ്യത്തെ മലയാള വെബ് സീരീസായി 'കേരള ക്രൈം ഫയൽസ്' ചരിത്രം കുറിച്ചിരിക്കുകയാണ്. അഹമ്മദ് കബീറിനും ബാഹുലിനുമൊപ്പം സീരീസിലെ അഭിനേതാക്കളായ അർജുൻ രാധാകൃഷ്ണൻ, അജു വർഗീസ് എന്നിവരും ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ പങ്കെടുത്തു.
