അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം നായകൻ ആസിഫ് അലി

ഹിന്ദിയിൽ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത അനുരാഗ് കശ്യപ് മലയാളം സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു

ഹിന്ദിയിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത അനുരാഗ് കശ്യപ് മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു.ചിത്രത്തിൽ ആസിഫ് അലി ആയിരിക്കും നായകൻ എന്നാണ് വരുന്നു റിപ്പോർട്ട്.മലയാളത്തിലെ മുൻനിര യുവ നായകന്മാരിൽ ശ്രദ്ധേയൻ ആണ് ആസിഫ് അലി. ടിക്കി ടാക്കയാണ് വരാനിരിക്കുന്ന ആസിഫ് അലി ചിത്രം.ഇതിനിടയിൽ റൈഫിൾ ക്ലബ്‌ എന്നൊരു മലയാള ചിത്രത്തിൽ അനുരാഗ് അഭിനയിച്ചിരുന്നു.ചിത്രം ആഷിക് അബു ആയിരുന്നു സംവിധാനം ചെയ്തത്.വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ ,എന്നിവർക്കൊപ്പം ഹനുമാൻ കൈന്റും റൈഫിൾ ക്ലബ്ബിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. സംവിധാനത്തിൽ പുറമെ നിരവധി ചിത്രങ്ങളിലും അനുരാഗ് വേഷമിട്ടിട്ടുണ്ട്.തമിഴിൽ വിജയ് സേതുപതിക്ക് കൂടെ അഭിനയിച്ച മഹാരാജ വലിയ ഹിറ്റ് ആയിരുന്നു. വരുന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണെന്ന് ആണ് പറയപ്പെടുന്നത്.

Related Articles
Next Story