ഭ ഭ ബ തകർക്കാൻ ഗൂഡ നീക്കം
ദിലീപ് ചിത്രം ഭ ഭ ബ യ്ക്ക് എതിരെ ഗൂഡലോചന നടക്കുന്നു എന്നും ചിത്രം തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായും റിപ്പോർട്ട്

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന ഭ ഭ ബ എന്ന ചിത്രം തകർക്കാൻ ഗൂഡ നീക്കം നടക്കുന്നു എന്ന് റിപ്പോർട്ട്.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിലാണ് ഒരു വിഭാഗം ദിലീപിന് എതിരെ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം കെ എസ് ആർ ടിസി ബസ്സിൽ ദിലീപ് ചിത്രം പറക്കും തളിക പ്രദർശിപ്പിച്ചതിൽ ബസ്സിൽ പ്രശ്‌നം നടന്നിരുന്നു.കേസിന് ശേഷം ഇറങ്ങുന്ന ദിലീപിന്റെ ആദ്യ ചിത്രമാണ് ഭ ഭ ബ ചിത്രത്തിൽ ദിലീപിന്റെ കൂടെ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൂടാതെ ധ്യാൻ ശ്രീനിവാസൻ ,വിനീത് ശ്രീനിവാസൻ,സാന്റി മാസ്റ്റർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രം ഒരു മാസ്സ് മസാല ആയിരിക്കും എന്നാണ് ട്രൈലർ കണ്ടപ്പോൾ ആരാധകർക്ക് തോന്നിയത്.ദിലീപ്ന്റെ അഴിഞ്ഞാട്ടം എന്ന ഗാനവും ഇന്നലെ റിലീസ് ചെയ്തിരുന്നു.
എന്തായാലും ഡിസംബർ 18 ന് ഇറങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കണ്ടറിയാം
