Begin typing your search above and press return to search.
വരുന്നു ധീരജ് മാധവിന്റെ പ്ലൂട്ടോ
ധീരജ് മാധവ് ,അൽത്താഫ് സലീം എന്നിവരെ കേന്ദ്ര കഥാപത്രമാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന കോമഡി ചിത്രം പ്ലൂട്ടോ

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം 'പ്ലൂട്ടോ'യുടെ ചിത്രീകരണം പൂർത്തിയായി. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് 'പ്ലൂട്ടോ' നിർമ്മിക്കുന്നത്. ചിത്രത്തിൽ അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മനുഷ്യലോകത്തേക്ക് എത്തുന്ന ഈ അന്യഗ്രഹജീവിയെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ കൂടാതെ അജു വർഗ്ഗീസ്, എന്നിവർ പ്രധാന വേഷം ചെയ്യുന്നു.കഥ, തിരക്കഥ: നിയാസ് മുഹമ്മദ്.ഛായാഗ്രഹണം: വിഷ്ണു ശർമ്മ,
Next Story
