സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നതായി റിപ്പോർട്ട്

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആലോചിക്കുന്നുണ്ടെന്നുമുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. എന്നാൽ വാർത്തകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത, ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകൻ ആയി അനിരുദ്ധ് എത്തുന്നത്. പിന്നാലെ ചെയ്ത എല്ലാ പാട്ടുകളും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ചെയ്ത അജിത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിലെ പാട്ടുകളും ആളുകളുടെ പ്ലേ ലിസ്റ്റുകളെ ഭരിക്കുന്നുണ്ട്. ഇന്ന് സംഗീത ആരാധകർക്കിടയിൽ അനിരുദ്ദ് ഒരു ബ്രാൻഡ് നെയിം ആയി മാറിക്കഴിഞ്ഞു.

Related Articles
Next Story