"സാരംഗീരവം - 2024". മ്യൂസിക് വീഡിയോ പുറത്ത്

മലയാള മനസ്സിൻ്റെ അകത്തളങ്ങളിൽ മധുരാനുഭൂതിയുടെ നിലാവ് പരത്തുന്ന പൊന്നിൻ ചിങ്ങത്തിലെ പൊന്നോണം മനസ്സ് തുറന്ന് ആഘോഷിക്കാൻ

ഹൃദയ പ്രൊഡക്ഷൻ ഈ കൊല്ലവും അവതരിപ്പിക്കുന്ന

മ്യൂസിക് വീഡിയോ ആൽബമാണ്

"സാരംഗീരവം - 2024".

ACP യും കവിയുമായ സുനിൽ ജി ചെറുകടവ് കവിത തുളുമ്പുന്ന വരികൾക്ക് എച്ച് എൽ ഹണി സംഗീതം പകരുന്നു.

മുതിർന്ന സംഗീതജ്ഞൻ ബാബു ജോസ്

ഓർക്കസ്ട്രേഷൻ നിർവ്വഹിക്കുന്നു.

നാടൻ സംസ്കാരത്തിൻ്റെ ഈണമുള്ള ഈ സംഗീത ആൽബത്തിൽ സിത്താര കൃഷ്ണകുമാറും എച്ച് എൽ ഹണിയും ചേർന്ന് ഗാനമാലപിക്കുന്നു.

ശരത്ത് രാജ്, ഡോക്ടർ ബി രജീന്ദ്രൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് വീഡിയോ ആൽബത്തിൽ

തിരുവോണത്തിന്റെ എല്ലാ അനുഭൂതിയും സമന്വയിപ്പിക്കും വിധം

തെയ്യവും തിറയും കഥകളിയും കളരിപ്പയറ്റും തിരുവാതിരയും മോഹിനിയാട്ടവും ചെണ്ടമേളവും ഓണവില്ല് ഒക്കെചേർന്ന കേരളീയ സംസ്കാരത്തിൻ്റെ എല്ലാത്തരം ബിംബങ്ങളെയും മനോഹരമായി

ദൃശ്യവൽക്കരിക്കുന്നു.

ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ

ഡോക്ടർ ബി രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ആൽബത്തിന്റെ തിരക്കഥ കിരൺ എഴുതുന്നു.

പുതുമുഖ താരങ്ങളായ അമൃത എംഎൽ, രേവതി ഷിബു, അഭിനയ ബാലഗോപൻ,ചന്തു, ഭൂമിക വി എന്നിവർ അഭിനയിക്കുന്നു. മുത്തശ്ശനായി എം എസ് നമ്പൂതിരി, മുത്തശ്ശിയായി രമാവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാച്ചൂസ് ഇൻറർനാഷണൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

Related Articles
Next Story