''വേഗത്തിൽ നൃത്തം ചെയ്യുന്നത് നിർത്തണം'' ; സൗത്ത് ഇന്ത്യൻ താരങ്ങളോട് അഭ്യർത്ഥനയുമായി ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന പരിപാടിയിൽ കിംഗ് ഖാൻ ഷാരൂഖ് ഖാൻ പങ്കെടുക്കുകയും ആരാധകരെ രസിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്,. എന്നാൽ ഒരു വീഡിയോയിൽ തെന്നിന്ത്യൻ താരങ്ങളെ ഷാരൂഖ് ഖാൻ തൻ്റെ 'സുഹൃത്തുക്കൾ' എന്ന് വിളിച്ച് അഭിസംബോധന ചെയുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധേയമായിരിക്കുകയാണ്.
“ സൗത്ത് ഇന്ത്യയിൽ നിന്ന് എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട് അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ് , രജനികാന്ത് സാർ, കമൽഹാസൻ
സാർ...എന്നാൽ എനിക്ക് അവരോട് ഒരു അപേക്ഷയുണ്ട്. അവർ വളരെ വേഗത്തിൽ നൃത്തം ചെയ്യുന്നത് നിർത്തണം, അവരോടൊപ്പം തുടരുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ” ഈ അഭിനേതാക്കളെ തൻ്റെ സുഹൃത്തുക്കൾ എന്ന് വിളിക്കുന്നത് കണ്ട് ആരാധകർ ആവേശഭരിതരായി, ഈ അഭിനേതാക്കളുടെ നിരവധി ഫാൻ പേജുകളും വീഡിയോ പങ്കിടുന്നുണ്ട്
പത്താന് ശേഷം സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിനൊപ്പം ഷാരൂഖ് ഒന്നിക്കുന്ന പുതിയ ചിത്രത്തെ പറ്റിയും താരം സംസാരിച്ചു. സുജോയ് ഘോഷിൽ നിന്ന് താൻ ഈ പ്രോജക്റ്റ് ഏറ്റെടുത്തുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് ആണ് ഷാരൂഖ് സംസാരിച്ചത്. ''സിദ്ധാർത്ഥ് ആനന്ദ് എന്ന എൻ്റെ സംവിധായകൻ വളരെ കർക്കശക്കാരനാണ്. പത്താൻ ശേഷം ഞങ്ങൾ ഒരു പുതിയ സിനിമയിൽ ഒന്നിക്കുന്നുണ്ട്. എന്നാൽ എന്റെ സംവിധായകൻ വലിയ കർശനനാണ്. അതുകൊണ്ട് സിനിമയെക്കുറിച്ച് ആളുകളോട് പറയരുത് എന്ന് പ്രേത്യേക അറിയിപ് നൽകിയിട്ടുണ്ട്. അതിനാൽ എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല, പക്ഷേ ഇത് നിങ്ങളെ രസിപ്പിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും'' - ഷാരൂഖ് ഖാൻ പറയുന്നു.
ഷാരൂഖിൻ്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ എന്നിവരും കിംഗിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രൊജക്റ്റിനെയും അഭിനേതാക്കളെയും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2023ൽ പുറത്തിറങ്ങിയ ഡങ്കി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.