'തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യൻ മൂവി ആ മലയാള ചിത്രം ആയിരുന്നു': സിമ്രാൻ

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട തെന്നിന്ത്യൻ നായികയാണ് സിമ്രാൻ. തമിഴ് സിനിമയിലെ എല്ലാക്കാലത്തേയും മികച്ച നായിക നടിമാരിൽ ഒരാളാണ് സിമ്രാൻ. അഭിനയതോടൊപ്പം തന്നെ ഡാൻസ് ചെയ്യുമ്പോഴുള്ള സിമ്രാൻറെ എനർജിയും പകരം വക്കാനില്ലാത്തതാണ്. തമിഴിൽ മികച്ച വിജയം നേടിയ ടൂറിസ്റ്റ് ഫാമിലിയിലൂടെ സിമ്രാൻ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. ചിത്രത്തിൽ ഒരു അമ്മ വേഷത്തിലാണ് സിമ്രാൻ എത്തിയത്. ഇപ്പോഴിതാ ഒരു ആഭിമുഖത്തിലൂടെ തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യൻ ചിത്രം ഒരു മലയാള സിനിമയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിമ്രാൻ. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം ആയിരുന്നു ആ ചിത്രം. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരേ ഒരു ചിത്രമാണ് അതെന്നും അദ്ദേഹം ഒരു ഐക്കോണിക്ക് നടനാണെന്നും അതിൽ ഇന്നും ഒരു മാറ്റം ഇല്ലെന്നും സിമ്രാൻ പറയുന്നു.
‘മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ പെയര്‍ അല്ലായിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്‍ സാറിന്റെ സംഗീതം അടിപൊളിയാണ്.അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിന് മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് തമിഴില്‍ നേരുക്ക് നേര് ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല,’ സിമ്രാന് പറയുന്നു.