മമ്മൂക്ക നോക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു; ലക്ഷ്മി ​ഗോപാലസ്വാമി

സിനിമയിൽ അഭിനയിച്ചുതുടങ്ങിയ കാലം മുതൽക്കേ പലതരത്തിലുളള ഗോസിപ്പുകൾ നേരിടെണ്ടിവന്നിട്ടുണ്ടെന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ഫേക്ക് ന്യൂസുകൾക്ക് താൻ അധികം വില കൊടുക്കാറില്ലെന്നും താരം പറഞ്ഞു. 'നായികമാർക്കും ക്യാരവാൻ വാഹനങ്ങളുടെ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മയുട മീ​റ്റിംഗുകളിൽ കുറേ തവണ പറഞ്ഞിട്ടുണ്ട്. പണ്ടൊന്നും അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിനൊക്കെ ഒരുപാട് മാ​റ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ അതൊരു നിയമമാക്കിയിട്ടുണ്ട്. ഇതിനായി പാർവ്വതി തിരുവോത്തും അമ്മയിൽ പലപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്. അമ്മയിൽ മ​റ്റുളള അഭിനേതാക്കൾക്ക് വേണ്ടി ഞാനും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നെന്നും ലക്ഷ്മി ​ഗോപാലസ്വാമി പറഞ്ഞു.

2000ൽ റിലീസ് ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോളുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. 'ചിത്രത്തിന്റെ സംവിധായകൻ ലോഹിതദാസ് സാറിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹത്തോടൊMy heart beat faster when Mammooka looked; Lakshmi Gopalaswamyപ്പം എങ്ങനെ പ്രവർത്തിക്കുമെന്നാണ്. സാർ എന്നെ ചുമ്മാതെ നോക്കും. എന്നിട്ട് ചിരിക്കും. സാർ എങ്ങനെ അഭിനയിക്കണമെന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തന്നിട്ടില്ല. ലൊക്കേഷനിൽ വച്ച് ഞാൻ തന്നെ സംശയിച്ച് പോയിട്ടുണ്ട്.

ഒരു സൂപ്പർസ്​റ്റാർ എങ്ങനെയായിരിക്കുമെന്ന് ഞാൻ കണ്ടത് അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു. മമ്മൂക്കയുടെ ചു​റ്റും എപ്പോഴും നാലഞ്ച് പേർ ഉണ്ടായിരിക്കും. അതൊക്കെ അത്ഭുതമായിരുന്നു. ഞങ്ങൾ തമ്മിലുളള ആദ്യത്തെ ഷോട്ടിൽ തന്നെ എനിക്കൊരു കാര്യം മനസിലായി. മമ്മൂക്കയുടെ കണ്ണുകൾ വളരെ ശക്തമാണ്. മമ്മൂക്ക നോക്കുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വലിയ ശക്തിയുണ്ട്. മോഹൻലാലുമായി വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും മനോഹരമായിരുന്നു. അഭിനയം കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ എല്ലാവരോടും യാത്ര ചോദിക്കുന്ന ലാലേട്ടൻ എനിക്ക് എപ്പോഴും അത്ഭുതമായിരുന്നുവെന്നും താരം പറഞ്ഞു.

Related Articles
Next Story