'എന്റെ സങ്കടങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായി' മനസ് നിറഞ്ഞ് ജോജു ജോർജ്

തിരുവനന്തപുരത്ത് നടന്ന 'തഗ് ലൈഫി'ന്റെ പ്രൊമോഷൻ പരിപാടിയിൽ മനസ് തുറന്ന് ജോജു ജോർജ്. തന്റെ കഠിനാധ്വാനത്തിന് മറ്റുള്ളവരിൽ നിന്ന് അംഗീകാരം കിട്ടുമ്പോൾ അതിൽ സന്തോഷിക്കുന്ന വ്യക്തിയാണ് താൻ എന്നും അത് കിട്ടാത്ത അവസരങ്ങളിൽ അതിൽ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞു. എന്നാൽ കമൽ ഹാസൻ തന്നെ ഒരു നല്ല നാടനായി അംഗീകരിക്കുമ്പോൾ തന്റെ എല്ലാ സങ്കടങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി എന്നും ജോജു പറയുന്നു
'അഭിനയിച്ച് ശരി ആകെതെയാണ് ഞാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് 2010 ലാണ് നിനക്കിത് ട്രൈ ചെയ്യാമെന്ന് ആദ്യമായി ഒരാൾ പറയുന്നത്. 2013 ൽ ഒരു കഥാപാത്രം കിട്ടി. 2018 ൽ ജോസഫ് എന്ന് പറഞ്ഞ സിനിമ സംഭവിച്ചു. കഴിഞ്ഞ വർഷം പണി എന്നൊരു ചിത്രം സംവിധാനം ചെയ്തു'...
'നമ്മൾ ഇങ്ങനെ ഹാർഡ് വർക്ക് ചെയ്യുമ്പോൾ എന്നോടാരെങ്കിലും അത് കൊള്ളാമെടാ എന്ന് പറയാൻ ആഗ്രഹിക്കുന്നൊരു ആളാണ് ഞാൻ.അതില്ലെങ്കിലും പ്രശ്നമില്ല. പക്ഷെ ഒരു അഭിനന്ദനം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.എനിക്ക് ആഗ്രഹിക്കാത്ത രീതിയിൽ കിട്ടാതിരുന്നപ്പോൾ ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. എന്റെ മനസ്സിൽ മുറിവ് ഉണ്ടായിട്ടുണ്ട്. അത് ഒറ്റ ദിവസം കൊണ്ട് അത് ഇല്ലാണ്ടായി. എന്റെ മനസ് പൂർണ്ണമായും നിറഞ്ഞു, ഞാൻ സന്തോഷവാനായി.
നീ നല്ല നാടനാണ് എന്ന് പറഞ്ഞു. അതൊരു ചെറിയ വാക്കല്ല. ആര് പറയുന്നു എന്നത് ഒരു വലിയ കാര്യമാണ്' ജോജുവിന്റെ വാക്കുകൾ