സാമന്തയോടുള്ള പ്രതികാരമല്ല, മറ്റ് കാരണങ്ങളുണ്ട്; 8.8.8 തീയതിയുടെ പ്രത്യേകത
നടന്‍ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ക്ക് കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്റെ ആദ്യ ഭാര്യയായ സാമന്തയുടെ ആരാധകര്‍ നടത്തുന്നത്. വിവാഹനിശ്ചയം നടത്തിയ തീയതിക്ക് എതിരെയും വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. നാഗ ചൈതന്യയെ സംബന്ധിച്ചടത്തോളം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ആദ്യ ഭാര്യയായ സാമന്ത നാഗചൈതന്യയോട് പ്രണയം വെളിപ്പെടുത്തിയത് ഇതേ ദിവസമായിരുന്നു എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നാഗ ചൈതന്യയുടെ പ്രതികാരമാണ് ഇതേ ദിനം തന്നെ വിവാഹനിശ്ചയത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ന്യൂമറോജി പ്രകാരം ഏറെ പ്രത്യേകതളുള്ള ദിവസമാണ് വിവാഹനിശ്ചയത്തിനായി നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തിരഞ്ഞെടുത്തത്.
വ്യാഴാഴ്ച ഹൈദരാബാദ് ജൂബിലി ഹില്‍സിലെ നാഗാര്‍ജനയുടെ വീട്ടില്‍ ആയിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയാണ് വിവാഹനിശ്ചയ വാര്‍ത്ത എക്‌സില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍, ‘8.8.8. അനന്തമായ പ്രണയത്തിന്റെ തുടക്കം’ എന്നും നാഗാര്‍ജുന കുറിച്ചിരുന്നു.
8.8.2024 എന്നതിനുപകരം ‘8.8.8’ എന്ന് നാഗാര്‍ജുന കുറിച്ചത് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്തുകൊണ്ടാണ് നാഗ ചൈതന്യയും ശോഭിതയും മോതിരമാറ്റത്തിന് ഈ തീയതി തിരഞ്ഞെടുത്തതെന്ന ചോദ്യവും ഉയര്‍ന്നു. സാമന്തയുടെ പ്രപ്പോസ് ചെയ്ത ദിവസം എന്ന കമന്റുകള്‍ ഉയര്‍ന്നു വന്നെങ്കിലും ജ്യോതിഷ പ്രകാരം അതല്ല കാരണം.
2024 ഓഗസ്റ്റ് 8, വളരെയധികം പ്രാധാന്യമുള്ള ദിവസമായാണ് ജ്യോതിശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും നോക്കി കാണുന്നത്. ജ്യോതിശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും പറയുന്നത് അനുസരിച്ച്, 8.8.8 സംഖ്യാശാസ്ത്രത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുള്ള ദിവസമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഈ ദിവസത്തെ കുറിച്ചുള്ള റീലുകളും പ്രചരിക്കുന്നുണ്ട്.