സാമന്തയെ പിരിഞ്ഞ ശേഷം അവന് വിഷാദം; ശോഭിത വന്നതോടെ സന്തോഷമായി; തുറന്നുപറഞ്ഞ് നാഗാർജുന

ആ​ഗസ്ത് 8 നാണ് നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കുറേ കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും വിവാഹനിശ്ചയത്തിന് പിന്നാലെ സാമന്തയുമായുള്ള ബന്ധത്തെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. 2017ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ ആയിരുന്നു വേർപിരിഞ്ഞത്.

ഇപ്പോഴിതാ സാമന്തയെ പറ്റി നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ദിവസങ്ങൾ നാഗചൈതന്യയ്ക്ക് എളുപ്പമായിരുന്നില്ലെന്നാണ് നാഗർജുന പറയുന്നത്. വിവാഹമോചനം നാഗചൈതന്യയെ വിഷാദത്തിലേക്ക് നയിച്ചുവെന്നും വിഷമമൊന്നും പുറത്തുകാണിച്ചില്ലെന്നും നാഗാർജുന പറയുന്നു.

“സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങൾ നാഗചൈതന്യയ്ക്കോ ഞങ്ങളുടെ കുടുംബത്തിനോ എളുപ്പമല്ലായിരുന്നു. ഈ വേർപിരിയൽ അവനെ വിഷാദത്തിലേക്ക് നയിച്ചു. എൻറെ കുട്ടി വിഷമമൊന്നും പുറത്തുകാണിച്ചില്ല. പക്ഷേ എനിക്കറിയാമായിരുന്നു അവൻറെ മനസ്. അവൻ വീണ്ടും ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം. ശോഭിതയും ചൈതന്യയും നല്ല ജോഡികളാണ്. അവർ പരസ്പരം അഗാധമായി സ്നേഹിക്കുന്നു.” എന്നാണ് നാഗാർജുന പറഞ്ഞത്.

Related Articles
Next Story