"കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹം ഉണ്ടാകും" വെളിപ്പെടുത്തലുമായി നമിത പ്രമോദ്

മലയാളത്തിലെ ഒരു ടെലിവിഷൻ സീരിയലിലൂടെ അഭിനയത്തിലേക്ക് കടന്ന് വന്ന് പിന്നീട് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നമിത പ്രമോദ്. പലപ്പോഴായി ആരാധകരുടെ ഇടയിൽ നിന്നും താരത്തിന്റെ വിവാഹത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയരാറുണ്ട്. ഇപ്പോഴിതാ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ഫോളോവേഴ്‌സുമായി നടത്തിയ ലെറ്റ്സ് ടോക്ക് സെഷനിലൂടെ തന്റെ വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കുറച്ചു വർഷങ്ങൾക്കുള്ളിൽ വിവാഹിതയാകാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് നമിതയുടെ വെളിപ്പെടുത്തൽ. വിവാഹമെന്നത് ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലൊന്നാണെന്നും വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്നയാൾ തീർച്ചയായും ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കുമെന്നും നമിത കുറിച്ചു.

'ആത്മാർഥമായി പറയുകയാണെങ്കിൽ വിവാഹമെന്നത് ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലൊന്നാണ്. നിങ്ങൾ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്നയാൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കും. പരസ്‌പരം മനസ്സിലാക്കുന്ന, അവനവനായിരിക്കാൻ സാധിക്കുന്ന, വളരാനും മെച്ചപ്പെടാനും പരസ്‌പരം പ്രേരിപ്പിക്കുന്ന ഒരിടത്ത്, ഒരാളോടൊപ്പമായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. അതെ, കുറച്ചു വർഷങ്ങൾക്കുള്ളിൽ എനിക്ക് വിവാഹിതയാകണമെന്നുണ്ട്, നമിത വ്യക്തമാക്കി.

Related Articles
Next Story