മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയെന്ന് നവ്യ

മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ തന്നെ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ ആണെന്ന് നടി നവ്യ നായർ. നവ്യയുടെ യൂട്യൂബ് ചാനലിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്ന റെസിപ്പി പങ്കുവെക്കുന്ന വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്.എന്നെ മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയൻറെ ഭാര്യ കമല ആണ്.

ആന്റിയുടെ ചെമ്മീൻ ഫ്രൈ ഒരു രക്ഷ ഇല്ലാത്ത രുചിയാണ്. കഴിച്ചപ്പോൾ ഞാൻ അതിന്റെ റെസിപ്പി എഴുതി വാങ്ങിച്ചു. വെച്ച് നോക്കിയപ്പോൾ അത് നന്നായി വന്നു' നവ്യ നായർ പറഞ്ഞു. ചെമ്മീൻ ബിരിയാണിയുടെ റീൽ ഇൻസ്റ്റഗ്രാമിലും നവ്യ പങ്കുവെച്ചിട്ടുണ്ട്. പിണറായി വിജയനും കമലയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും നടി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻറെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നവ്യ നായർ.

Related Articles
Next Story