'വിഘ്‌നേഷുമായുള്ള പ്രണയത്തിന്റെ തുടക്കം അങ്ങനെയായിരുന്നു'; തുറന്നു പറഞ്ഞ് നയൻതാര
nayantara vignesh shivan wedding documentary
തെന്നിന്ത്യൻ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ഇരുവരുടേയും ഒരുമിച്ചുള്ള ജീവിതവിശേഷങ്ങള്‍ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രണയകഥയും വിവാഹസമയത്തെ ദൃശ്യങ്ങളും പങ്കു വെക്കുകയാണ് താരജോഡികള്‍.
2015-ല്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നാണ് വെളിപ്പെടുത്തല്‍. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഇവരുടെ വിവാഹ ഡോക്യമെന്ററി പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി അതിന്റെ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് അടുത്തിടെ പുറത്തിറക്കുകയുണ്ടായി.
'പോണ്ടിച്ചേരിയിലെ തെരുവുകളില്‍ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു, ഞാന്‍ എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടോ, അന്ന് ഞാന്‍ അവനെ വ്യത്യസ്തമായി നോക്കി. എന്റെ മനസ്സില്‍ ആദ്യം വന്നത്, 'അവന്‍ എന്തു സുന്ദരനാണ് എന്നതായിരുന്നു'. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും എന്റെ ശ്രദ്ധയാകര്‍ഷിച്ചു' നയന്‍താര പറഞ്ഞു .
സിനിമയുടെ ചിത്രീകരണത്തിന് ശേഷം താന്‍ വിഘ്‌നേഷിന് ഒരു സന്ദേശം അയച്ചതായി നയന്‍താര പറഞ്ഞു. അതിങ്ങനെയായിരുന്നു,'എനിക്ക് ഈ സെറ്റ് മിസ് ചെയ്യും'. വിഘ്‌നേഷ് അതിന് ഇങ്ങനെ മറുപടി നല്‍കി,'എനിക്കും അതേ അനുഭവമായിരിക്കും മാഡം'.
'ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും, ഞാന്‍ കള്ളം പറയില്ല. എന്നാല്‍ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല' വിഘ്‌നേഷ് ഡോക്യുമെന്ററിയില്‍ പറയുന്നു.
താനാണ് ഒരടിമുന്നോട്ട് വെച്ചതെന്നും നയന്‍താര വ്യക്തമാക്കി. 'ഇതാദ്യമായി ഞാനൊരടി മുന്നോട്ട് നീങ്ങി, പരസ്പരം മറ്റൊരു വഴിയിലൂടെ സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി' നയന്‍താര പറഞ്ഞു.
സാധാരണ ജീവിതത്തില്‍ നിന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള തന്റെ പരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചും നയന്‍താര ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.