'ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് പറയാനാകാത്തതാണ് തങ്ങളുടെ സ്നേഹത്തിന്റെ നിർവ്വചനം' വിഘ്‌നേശിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് നയൻതാര

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് നയൻ‌താര. അഭിനേത്രി എന്നതിനപ്പുറം ഉയിരിന്റെയും ഉലകിന്റെയും അമ്മയെന്ന മേൽവിലാസവും സംവിധായകൻ വിഘ്‌നേശ് ശിവന്റെ ജീവിത പങ്കാളി എന്ന മേൽവിലാസവും നയൻതാരയ്ക്ക് ഇന്നുണ്ട്. വിഘ്‌നേശ് ശിവനും നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കുടുംബവിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വിഘ്‌നേശ് ശിവന് ഹൃദയം തൊടുന്ന ആശംസ നേർന്നിരിക്കുകയാണ് നയൻതാര. തങ്ങളിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് പറയാൻ കഴിയാത്തതാണ് തങ്ങളുടെ സ്നേഹത്തിന്റെ നിർവ്വചനമെന്ന് നയൻ‌താര പറയുന്നു.രണ്ടു പേരിൽ നിന്നും നാമിപ്പോൾ നാലുപേരായെന്നും സ്നേഹം എന്താണെന്ന് കാണിച്ചു തന്നത് വിഘ്‌നേശ് ശിവനാണെന്നും നയൻ‌താര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“നമ്മളിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും അദ്ഭുതപ്പെടാറുണ്ട്. അതിനൊരുത്തരം ഒരിക്കലും കണ്ടെത്താൻ കഴിയാതിരിക്കട്ടെ. ഇതിൽ കൂടുതൽ നന്നായി നമ്മളെ എങ്ങനെയാണ് നിർവചിക്കേണ്ടതെന്നു എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെപ്പോലെയൊരാളെയാണ്. നമ്മൾ രണ്ടിൽ നിന്ന് നാലായി. ഇതിൽ കൂടുതൽ എനിക്കൊന്നും ചോദിക്കാനില്ല. സ്നേഹം എന്തായിരിക്കണമെന്ന് നീ എന്നെ കാണിച്ചുതന്നു. എൻ്റെ ജീവിതപങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷികം നേരുന്നു. ഇന്നും എന്നേക്കും നിന്നെ ഞാൻ സ്നേഹിക്കുന്നു.''-നയൻതാര കുറിച്ചു.

Related Articles
Next Story