നയൻതാരയുടെ ടെസ്റ്റ് നെറ്റ്ഫ്ലിക്സിന് ; ചിത്രത്തിൽ മീര ജാസ്മിനും ?

നയൻതാര, ആർ മാധവൻ , സിദ്ധാർഥ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം എത്തുന്നു.ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ് ശശികാന്ത് ആണ് സംവിധാനം ചെയ്യുന്നത്.അതേസമയം നിർമ്മാതാക്കൾ പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ചിത്രം നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ സാധ്യത ഉണ്ട്.താരങ്ങൾ തന്നെയാണ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇട്ടതിന് തൊട്ടുപിന്നാലെ ആരാധകർ തങ്ങളുടെ പ്രതികരണങ്ങൾ കമന്റിലൂടെ അറിയിച്ചിരിക്കുകയാണ് .
എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു തമിഴ് സ്‌പോർട്‌സ് ഡ്രാമ ആണ്. സുമൻ കുമാറിനൊപ്പം തിരക്കഥയെഴുതി, YNOT സ്റ്റുഡിയോസിന് കീഴിൽ ചക്രവർത്തി രാമചന്ദ്രയും ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് അഭിനേതാക്കളെ കൂടാതെ മീരാ ജാസ്മിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ശശികാന്തിൻ്റെ സംവിധാന അരങ്ങേറ്റവും ,10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവും കൂടെയാണ് ഈ ചിത്രം.ബംഗളുരുവിലും ചെന്നൈയിലുമാണ് ചിത്രീകരിച്ചത്. ശക്തിശ്രീ ഗോപാലൻ സംഗീതവും വിരാജ് സിംഗ് ഗോഹിൽ ഛായാഗ്രഹണവും ടി എസ് സുരേഷ് എഡിറ്റിംഗും നിർവ്വഹിച്ചു.