പ്രതീക്ഷകൾ ഉയർത്തി നടിപ്പിൻ നായകന്റെ കങ്കുവ; അപ്ഡേറ്റുമായി ഛായാഗ്രഹകൻ വെട്രി പളനി സ്വാമി
നടിപ്പിൻ നായകൻ സൂര്യയുടെ ഫാന്റസി ആക്ഷൻ ചിത്രമാണ് കങ്കുവ. സംവിധാകൻ ശിവ എഴുതി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷൻസും ചേർന്നാണ്. നവംബർ മാസം 14നു റിലീസിനൊരുങ്ങുന്നു കങ്കുവയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ വെട്രി പളനിസ്വാമി. കങ്കുവയുടെ ത്രി ഡി ജോലികളെകുറിച്ചാണ് പളനിസ്വാമി അപ്ഡേറ്റ് നൽകിയിരിക്കുന്നത്. കങ്കുവയുടെ ത്രി ഡി ജിലികൾ പുരോഗമിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കണക്കുവ ത്രിഡിയിൽ ആസ്വദിക്കാൻ തൻ ഏറെ കാത്തിരികുവകയാണെന്നും കുറിപ്പിൽ പറയുന്നു. ഇത് ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ബോബി ഡിയോൾ,ദിഷാ പാടാനി , ജഗപതി ബാബു, യോഗി ബാബു, കോവൈ സരള,കെ എസ് രവികുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം 2026ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ് നേരത്തെ സൂചിപ്പിച്ചിരുന്നു.