ഈ ആഴ്ച്ചയിലെ OTT. റിലീസ്
ഡിസംബർ 9 മുതൽ 19 വരെ ott റിലീസ്ന് ഒരുങ്ങുന്ന ചിത്രങ്ങൾ

ഈ ആഴ്ചയിൽ നിരവധി ചിത്രങ്ങൾ ആണ് ഓ ടി ടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.ദുൽകർ സൽമാൻ നായകനായി തിയേറ്ററിൽ വിജയിക്കാതെ പോയ തെലുഗ് ചിത്രം കാന്തയാണ് ഈ കൂട്ടത്തിൽ പ്രധാന റിലീസ്. ചിത്രം ഡിസംബർ 12 ന് നെറ്റ്ഫ്ലിക്സ് വഴി ഹിന്ദി ,തമിഴ് ,മലയാളം ,തെലുഗ് ഭാഷകളിൽ റിലീസ് ചെയ്യും.മറ്റൊരു പ്രധാന ചിത്രം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത് മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ ഫെമിനിച്ചി ഫാത്തിമയാണ്.ചിത്രം ഡിസംബർ 12 ന്. മനോരമ മാക്സ് വഴി റിലീസ് ചെയ്യും. കൂടാതെ ദിവ്യ പിള്ള കേന്ദ്ര കഥാപാത്രം ആയെത്തിയ അന്ധകാരവും ഡിസംബർ പന്ത്രണ്ടിന് റിലീസ് ചെയ്യും. ഇന്ന് ഡിസംബർ ഒമ്പത്തിന് റിയൽ കശ്മീർ ഫുട്‌ബോൾ ക്ലബ് ott റിലീസ് ചെയ്തിരുന്നു.ജയ് കെല്ലി,സാലി മൊഹബത്ത് ,3 റോസെസ്. എന്ന ഹിന്ദി സീരീസ്, സിംഗിൾ പപ്പ എന്ന ഇംഗ്ലീഷ് സീരിസ്, ക്രിസ്റ്റി ,ഉൻ പാർവയിൽ ,തെലുഗ് ചിത്രം റോബിൻഹുഡ് തമിഴ് ഡബ്ബിങ് എന്നിവ ഈ മാസം പന്ത്രണ്ടിന് റിലീസ് ചെയ്യും
