'അന്ന് താരമായിരുന്ന എന്നെ ഇന്ന് ആർക്കും അറിയില്ല എന്നാൽ ഇന്ന് അവൾ സൂപ്പർ സ്റ്റാറാണ് ' ദീപികയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുസമ്മിൽ ഇബ്രാഹീം.

ബോളിവുഡ് നടി ദീപിക പദുക്കോണുമായി രണ്ടുവർഷത്തോളം ഡേറ്റിങ്ങിലായിരുന്നു എന്ന് വെളിപ്പെടുത്തി നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹീം. മുംബൈയിൽ മഴ പെയ്യുമ്പോൾ ദീപികയെ ഓർമ്മ വരുമെന്നും തങ്ങൾ പ്രണയിക്കുന്ന സമയത്ത് മഴയത്ത് മുംബൈയിലെ തെരുവകളിലൂടെ ഇഷ്ടമുള്ള പാട്ട് കേട്ട് ഓട്ടോയിൽ സഞ്ചരിക്കുമായിരുന്നുവെന്നും താരം പറഞ്ഞു. അന്ന് ദീപികയാണ് തന്നോട് പ്രണയഭ്യർഥന നടത്തിയതെന്നും തങ്ങൾ രണ്ടു വർഷത്തോളം പ്രണയിച്ചെന്നും പറയുന്ന താരം താൻ തന്നെയാണ് ദീപകയെ ഉപേക്ഷിച്ചതെന്നും വെളിപ്പെടുത്തുന്നു.

"ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ദീപിക വളരെ നല്ല പെൺകുട്ടിയാണ്. ഞങ്ങളുടെ മോഡലിങ് കാലത്താണ് ഡേറ്റിങ്ങിലാകുന്നത്. ടോമി ഹിൽഫിജറിന്റെ ഒരു പരിപാടി ഞങ്ങളൊരുമിച്ചു ചെയ്തു‌. അവൾ എന്നെ നന്നായി സ്നേഹിച്ചിരുന്നു.'-മുസമ്മിൽ പറഞ്ഞു.

'മുംബൈയിൽ ദീപിക പരിചയപ്പെടുന്ന ആദ്യത്തെ ആൺകുട്ടി ഞാനായിരുന്നു. തിരിച്ചും അങ്ങനെയായിരുന്നു. എന്റെ ആദ്യത്തെ ബന്ധവും അവളായിരുന്നു. ദീപികയാണ് എന്നോട് ആദ്യമായി പ്രണയാഭ്യർഥന നടത്തുന്നത്. പിന്നീട് ഞങ്ങൾ വേർപിരിഞ്ഞു. ഞാനാണ് അവളെ ഉപേക്ഷിച്ചു പോയത്. പക്ഷേ, അതിൽ എനിക്കു പശ്ചാത്താപമില്ല. ആരെയും ഉപേക്ഷിച്ചതിൽ എനിക്കു പശ്ചാത്താപമില്ല. അന്ന് ഞാൻ താരമായിരുന്നു. അവൾ ആയിരുന്നില്ല. മോഡലായിരുന്നു. അക്കാലത്തു തന്നെ ഞാൻ അഭിനേതാവായിരുന്നു.'- മുസമ്മിൽ കൂട്ടിച്ചേർത്തു.

ഇന്ന് ദീപിക സുപ്പർസ്റ്റാറാണെന്ന് എല്ലാവർക്കും അറിയാമെന്നും മുസമ്മിൽ പറയുന്ന മുസമിന്റെ വാക്കുകളിൽ ദീപികയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും ആരാധനയും വ്യക്തമാകുന്നു. 'ഇന്ന് എന്നെ ആർക്കും അറിയില്ല. ഞാൻ ഇപ്പോൾ ദീപികയുടെ വളരെ വലിയ ആരാധകനാണ്. അവളുടെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. മാത്രമല്ല, നല്ല ജീവിതം ലഭിച്ചതിൽ സന്തോഷിക്കുന്നു. അവളോടൊപ്പം ഞാൻ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ദീപികയുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിച്ചത്.'

പ്രണയത്തിൽ നിന്നും വേർപിരിഞ്ഞ സമയത്തെ അകൽച്ച ഒഴിച്ചാൽ ഇരുവരും ഇപ്പോഴും സൗഹൃദം നിലനിർത്തുന്നുണ്ടെന്നും പരസ്പരം വിഷയങ്ങളിൽ അഭിനയിക്കാറുണ്ടെന്നും

മുസമ്മിൽ ഇബ്രാഹീമിന്റെ വാക്കുകളിലൂടെ വ്യക്തമാണ്.

Related Articles
Next Story