ഗുരുവായൂരമ്പല നടയിൽ പ്രിവ്യൂ കണ്ടപ്പോൾ ആരും ചിരിച്ചില്ല, തിയേറ്ററിൽ കണ്ടത് കൂട്ടച്ചിരി: നിഖില വിമൽ

'ഗുരുവായൂരമ്പല നടയിൽ' പ്രിവ്യൂ ഷോ കാണുന്ന സമയത്ത് താനടക്കം ആരും ചിരിച്ചില്ലെന്നും സിനിമ വർക്ക് ആകില്ലെന്നുമാണ് കരുതിയതെന്നും നടി നിഖില വിമൽ. എന്നാൽ സംവിധായകൻ വിപിൻ ദാസിന് സിനിമ വർക്ക് ആകുമെന്ന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടെന്നും വെറുതെ ഒരാൾ നടന്നു പോകുന്ന സീനിലും ആളുകൾ ചിരിക്കുന്നുണ്ടെന്ന് മനസ്സിലായതെന്നും നിഖില പറഞ്ഞു.

'കഥ ഇന്നുവരെ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ഒരു അഭിമുഖത്തിലാണ് നിഖില വിമൽ ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയിൽ'. ഒരു കോമഡി എന്റർടൈനർ ആയി എത്തിയ ചിത്രം 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ബിജു മേനോൻ, മേതിൽ ദേവിക, ആണ് മോഹൻ, ഹക്കിം ഷാ, അനുശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിച്ചിരിക്കുന്നത്.

Related Articles
Next Story